വാംഖഡെയിൽ തകർന്നടിഞ്ഞ് മുംബൈ: പഞ്ചാബിനെതിരെ 13 റൺസ് തോൽവി

അവസാന ഓവറിൽ 16 റൺസ് വഴങ്ങാതെ പ്രതിരോധിച്ച അർഷദീപ് സിംഗ് പഞ്ചാബിന് മുതൽക്കൂട്ടായി

Update: 2023-04-22 19:37 GMT
Advertising

മുംബൈ: ഐപിഎല്ലിലെ 31ാമത് മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ദയനീയ പരാജയം. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 214 റൺസ് എടുത്തപ്പോൾ 201 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്.

അഞ്ചാം വിക്കറ്റിൽ ആളിക്കത്തിയ സാം കറൻ-ഹർപ്രീത് സിംഗ് ഭാട്ടിയ സഖ്യം പഞ്ചാബിന് മികച്ച സ്‌കോർ ഒരുക്കി. അവസാന ആറ് ഓവറിൽ 109 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. അവസാന ഓവറിൽ 16 റൺസ് വഴങ്ങാതെ പ്രതിരോധിച്ച അർഷദീപ് സിംഗ് പഞ്ചാബിന് മുതൽക്കൂട്ടായി. നാല് ഓവറിൽ 29 റൺസിനാണ് അർഷദീപ് നാല് വിക്കറ്റ് എറിഞ്ഞെടുത്തത് മൂന്നാമത്തെ ബോളിൽ തിലകിനെയും നാലാമത്തെ ബോളിൽ വദേരയെയും അർഷ്ദീപ് ബൗൾഡാക്കി. വെറും രണ്ട് സ്‌കോറാണ് മുംബൈയ്ക്ക് ഈ ഓവറിൽ ലഭിച്ചത്.

അർധ സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ് സ്‌കോറർ. 26 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 57 റൺസെടുത്ത സൂര്യകുമാർ യാദവ്, 27 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറുമടക്കം 44 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർക്കും മുംബൈയെ കരയ്‌ക്കെത്തിക്കാനായില്ല. കരിയറിലെ മൂന്നാമത്തെ ഐപിഎല്ലിൽ അർജുൻ തെൻഡുൽക്കറുടെ പരിചയക്കുറവും മുംബൈയ്ക്ക് വിനയായി.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News