ഐ.പി.എൽ ഫിക്സ്ചര്‍ ആയി; ആദ്യ പോരില്‍ ധോണിയും പാണ്ഡ്യയും നേര്‍ക്കു നേര്‍
മെയ് 28 നാണ് കലാശപ്പോര്
ന്യൂഡല്‍ഹി: 2023 ഐ.പി.എൽ സീസണിന്റെ മത്സരക്രമങ്ങൾ ആയി. മാർച്ച് 31നാണ് മത്സരങ്ങൾ ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടും. അഹ്മദാബാദിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുക. 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മെയ് 28 നാണ് കലാശപ്പോര്.
ഓരോ ടീമിനും 14 മത്സരങ്ങൾ വീതമാണുണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമുകളും രണ്ട് തവണ വീതം ഏറ്റുമുട്ടും. ആകെ 70 മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിലുണ്ടാവുക. മാർച്ച് 31 മുതൽ മെയ് 21 വരെയാണ് ഗ്രൂപ്പ് മത്സരങ്ങൾ അരങ്ങേറുക. മത്സരങ്ങൾ വൈകീട്ട് 3.30 നും വൈകുന്നേരം 7.30 നും മായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് എ: മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്
ഗ്രൂപ്പ് ബി: ചെന്നൈ സൂപ്പർ കിങ്‌സ്, സൺ റൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ്
വേദികള്‍: ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, അഹ്മദാബാദ്,മൊഹാലി, ലഖ്‌നൗ, ഡൽഹി, കൊൽക്കത്ത, ജയ്പൂർ,മുംബൈ, ഗുവാഹത്തി,ധരംശാല