കണക്കുകളില്‍ ചെന്നൈ; ചരിത്രം തിരുത്താന്‍ ആര്‍.സി.ബി

ഒമ്പതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരം കളിക്കാൻ ഒരുങ്ങുന്നത്

Update: 2024-03-21 03:36 GMT
Advertising

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസണിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെ നേരിടും. ചെന്നൈയിലെ എം എം ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.  ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യത്തെ 21 മത്സരങ്ങളുടെ സമയക്രമമാണ് ബിസിസിഐ പുറത്തുവിട്ടത്. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒമ്പതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരം കളിക്കാൻ ഒരുങ്ങുന്നത്. 

ചെന്നൈ- ബാംഗ്ലൂര്‍ നേര്‍ക്കു നേര്‍

ഐ.പി.എല്ലിൽ ഇതുവരെ 31 തവണയാണ് ചെന്നൈയും ബാംഗ്ലൂരും നേര്‍ക്കു നേര്‍ വന്നത്. അതിൽ 20 തവണയും ധോണിയും സംഘവും  വിജയക്കൊടി പാറിച്ചു. 10 വിജയങ്ങളാണ് ആർ.സി.ബി യുടെ അക്കൗണ്ടിലുള്ളത്. ഐ.പി.എല്ലിൽ ആർ.സി.ബി ക്കെതിരെ ഏറ്റവും കൂടുതൽ വിജയ റെക്കോർഡുള്ള ടീമും ചെന്നൈ തന്നെ. ഏറ്റവും അവസാനമായി ഇരുവരും നേർക്കു നേർ വന്നപ്പോഴും ചെന്നൈ  ജയിച്ചു കയറി. ചെപ്പോക്കിൽ 8 വിക്കറ്റിനായിരുന്നു ധോണിയുടേയും സംഘത്തിന്‍റേയും വിജയം.

ചെന്നൈ vs ആര്‍.സി.ബി-  അവസാന അഞ്ച് മത്സരങ്ങൾ

ചെന്നൈയും ബാംഗ്ലൂരും നേര്‍ക്കു നേര്‍ വന്ന അവസാന അഞ്ച് മത്സരങ്ങളില്‍ നാല് തവണയും വിജയം ചെന്നൈക്കൊപ്പമായിരുന്നു. 

2023 - എട്ട് വിക്കറ്റിന് ചെന്നൈ വിജയിച്ചു

2022- 13 റൺസിന് ചെന്നൈ വിജയിച്ചു.

2022 - 13 റൺസിന് ബാംഗ്ലൂര്‍ വിജയിച്ചു

2021 - 69 റൺസിന് ചെന്നൈ വിജയിച്ചു

2021- ആറ് വിക്കറ്റിന് ചെന്നൈ വിജയിച്ചു

സാധ്യതാ ഇലവന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഫാഫ് ഡുപ്ലെസിസ്, വിരാട് കോഹ്ലി, കാമറൂൺ ഗ്രീൻ, രജത് പഠീധാർ, ഗ്ലെൻ മാക്‌സ്വെൽ, സുയാഷ് പ്രഭുദേശായി, മഹിപാൽ ലോംറോർ, ദിനേശ് കാർത്തിക്ക്, മായങ്ക് ഡാഗർ, അൽസാരി ജോസഫ്, മുഹമ്മദ് സിറാജ്

ചെന്നൈ സൂപ്പർ കിങ്‌സ്

ഋതുരാജ് ഗെയിക്വാദ്, ഡെവോൺ കോൺവേ/ രചിൻ രവീന്ദ്ര, അജിൻക്യ രഹാനെ, ഡാരിൽ മിച്ചൽ, ശിവം ദൂബേ, രവീന്ദ്ര ജഡേജ, എം.എസ് ധോണി, ദീപക് ചഹാർ, മഹേഷ് തീക്ഷ്ണ, മതീഷ പതിരാന, തുഷാർ ദേശ്പാണ്ഡേ/ ശർദുൽ താക്കൂർ

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News