മീഡിയവണ്‍ ലോകകപ്പ് പ്രവചന മത്സരം; പങ്കെടുത്തത് മൂന്ന് ലക്ഷം പേർ
മത്സരത്തില്‍ പങ്കെടുത്ത 250 പേരാണ് കൃത്യമായ പ്രവചനം നടത്തി വിവിധ ഘട്ടങ്ങളിൽ സമ്മാനാര്‍ഹരായത്.
കോഴിക്കോട്: ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് 2022നോടനുബന്ധിച്ച് മീഡിയവൺ സംഘടിപ്പിച്ച പ്രവചന മത്സരം വൻ വിജയം. മീഡിയവൺ വെബ്‌സൈറ്റിൽ ഒരുക്കിയ പ്രത്യേക പേജ് വഴി നടന്ന പ്രവചന മത്സരത്തിൽ മൂന്ന് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
ഒരു കോടി 18 ലക്ഷത്തോളം (1,18,79,752) പേരാണ് പ്രവചന മത്സരത്തിനായി തയാറാക്കിയ പ്രത്യേക സൈറ്റ് സന്ദര്‍ശിച്ചത്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേരാണ് വിവിധ മത്സരങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കുന്ന ചോദ്യങ്ങളില്‍ പ്രവചനം നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം പേരാണ് പ്രതിദിനം വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്. PlaySpots ആണ് പ്രത്യേക സൈറ്റ് നിർമിച്ചത്.
മത്സരത്തില്‍ പങ്കെടുത്ത 250 പേരാണ് കൃത്യമായ പ്രവചനം നടത്തി വിവിധ ഘട്ടങ്ങളിൽ സമ്മാനാര്‍ഹരായത്. ഐ ഫോണ്‍-14 ആണ് ഒന്നാം സമ്മാനം. മെഗാ പ്രൈസ് വിജയിയെ ഉടൻ പ്രഖ്യാപിക്കും.
സൂപ്പര്‍ പ്രൈസായി അഞ്ച് പേര്‍ക്ക് സ്മാര്‍ട്ട് വാച്ചും ഹാപ്പി പ്രൈസായി 10 പേര്‍ക്ക് ഫുട്‌ബോള്‍ കിറ്റുകളും 30 പേര്‍ക്ക് ഫുട്‌ബോളുകളും നല്‍കും. വീക്ക്‌ലി പ്രൈസായി 15 പേര്‍ക്ക് നോള്‍ട്ടയുടെ ഡിന്നര്‍ സെറ്റും യുഎഇ ഉള്‍പ്പെടെ ഡെയ്‌ലി പ്രൈസായി 180 (90+90) പേര്‍ക്ക് ഫുട്‌ബോളുമാണ് സമ്മാനം നല്‍കുന്നത്. കിക്കോഫ് സ്പോർട് വെയർ ആണ് പ്രതിദിന സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
13 വയസിനു മുകളിൽ പ്രായമുള്ള ഇന്ത്യൻ പൗരത്വമുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതതയായി നിശ്ചയിച്ചത്. ഓരോ ദിവസവും അന്നന്ന് നടക്കുന്ന മത്സരങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ ലോകകപ്പുമായി പൊതുവിൽ ബന്ധപ്പെട്ടതോ ആയ മൂന്ന് മുതൽ അഞ്ച് വരെ ചോദ്യങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.
ഓരോ ചോദ്യത്തിനും നിർണിതമായ പോയിന്റുകൾ നിശ്ചയിക്കുകയും അവ ചോദ്യത്തിനു മുകളിൽ തന്നെ നൽകുകയും ചെയ്തിരുന്നു. ഓരോ ദിവസവും കൂടുതൽ പോയിന്റ് നേടിയ മൂന്നു പേർക്ക് പ്രതിദിന സമ്മാനം നൽകുകയും ചെയ്തു.
ഓരോ ദിവസവും നേടിയ പോയിന്റുകൾ ചേർത്താണ് ആഴ്ചതോറുമുള്ള സമ്മാനങ്ങളും മെഗാ സമ്മാനവും സൂപ്പർ സമ്മാനങ്ങളും ഹാപ്പി സമ്മാനങ്ങളും നൽകുക. വിജയികളുടെ എണ്ണം സമ്മാനം പ്രഖ്യാപിക്കപ്പെട്ട എണ്ണത്തിനു മുകളിൽ വന്നാൽ കമ്പ്യൂട്ടർ ആണ് വിജയികളെ തെരഞ്ഞെടുക്കുക.
പ്രതിദിന വിജയികളുടെ പേരുവിവരങ്ങളും മറ്റും പ്രവചന മത്സരം നടത്തുന്ന വെബ്‌പേജ് വഴിയും മീഡിയവൺ സോഷ്യൽ മീഡിയ പേജുകൾ വഴിയും അറിയിക്കുകയും ചെയ്തിരുന്നു.