2023 ഒളിംപിക് കമ്മിറ്റി സെഷൻ മുംബൈയിൽ; ലോകകായിക രംഗത്തിന് നേട്ടമാകുമെന്ന് പ്രധാനമന്ത്രി

2023 ൽ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻററിലാണ് ഐഒസി സെഷൻ നടക്കുക

Update: 2022-02-19 15:53 GMT
Advertising

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി)യുടെ 2023 സെഷൻ നടത്താൻ മുംബൈയെ എതിരില്ലാതെ തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തീരുമാനം ലോകകായിക രംഗത്തിൽ ഗുണകരമായ മാറ്റം കൊണ്ടുവരുമെന്നും സെഷൻ ഓർമിക്കപ്പെടുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. 139 മാത് ഐഒസി സെഷൻ ചൈനയിലെ ബീജിങിലാണ് നടക്കുന്നത്. ഇതിനിടയിലാണ് അടുത്ത സെഷൻ നടക്കേണ്ട വേദി തിരഞ്ഞെടുത്തത്. 1983 ന് ശേഷം ആദ്യമായാണ് ഐഒസി യോഗത്തിന് രാജ്യം ആതിഥേയത്വം വഹിക്കുന്നത്. ഇത് ഇന്ത്യയുടെ യുവജനതയും ഒളിംപിക് പ്രസ്ഥാനവും തമ്മിൽ ബന്ധമുണ്ടാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഐഒസിയിലേക്ക് ഇന്ത്യയിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പട്ട വനിതാപ്രതിനിധി നിതാ അംബാനി, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് നരീന്ദ്രർ ബത്ര, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിങ് താക്കൂർ, ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവരടങ്ങുന്ന സംഘമാണ് ബീജിങ് സെഷനിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്. നിലവിൽ ബീജിങിൽ നടക്കുന്ന വിൻറർ ഒളിംപിക്‌സിനൊപ്പമാണ് യോഗം നടന്നത്.

2023 ൽ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻററിലാണ് ഐഒസി സെഷൻ നടക്കുക. 101 വോട്ടിങ് അംഗങ്ങളും 45 ഹോണററി അംഗങ്ങളും അടക്കമുള്ള ഐഒസി രാജ്യങ്ങളുടെ വാർഷിക സംഗമമാണ് ഐഒസി സെഷൻ. ഒളിംപിക് വേദി തിരഞ്ഞെടുക്കുക, ഒളിംപിക് ചാർട്ടർ പരിഷ്‌കരിക്കുക, ഐഒസി അംഗങ്ങളുടെയും ഓഫിസ് ജീവനക്കാരുടെയും തിരഞ്ഞെടുപ്പ് തുടങ്ങിയവയാണ് സെഷനിൽ നടക്കുക.

Office of Prime Minister Narendra Modi has expressed happiness over the unanimous choice of Mumbai to host the 2023 International Olympic Committee (IOC) session.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News