പ്രൈം വോളിബോൾ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ആദ്യജയം
കഴിഞ്ഞ ഏഴ് മത്സരങ്ങളും തോറ്റ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്
Update: 2024-03-10 01:38 GMT
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 15-12, 15-12, 15-11.
ജിബിന്‍ സെബാസ്റ്റ്യനാണ് കളിയിലെ താരം. കഴിഞ്ഞ ഏഴ് മത്സരങ്ങളും തോറ്റ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ലീഗിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. വൈകീട്ട് കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ് രണ്ടാം മത്സരം. ഏഴ് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി കാലിക്കറ്റ് ഹീറോസാണ് മുന്നിൽ.