തുടക്കം തന്നെ 'കുളമാകുമോ'? ഐ.പി.എല്‍ ഉദ്ഘാടന മത്സരം ഉപേക്ഷിച്ചേക്കും
കൊല്‍ക്കത്തയില്‍ ഓറഞ്ച് അലര്‍ട്ട്
Update: 2025-03-21 14:56 GMT

കൊല്‍ക്കത്ത: നാളെ തുടങ്ങാനിരിക്കുന്ന ഐ.പി.എൽ 18ാം എഡിഷനിലെ ഉദ്ഘാടന മത്സരം ഉപേക്ഷിച്ചേക്കും. കൊൽക്കത്തയിൽ കനത്ത മഴക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.
ശനിയാഴ്ച കൊൽക്കത്തയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ തെക്കൻ ബംഗാളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശനിയാഴ്ച കൊൽക്കത്തയുടെ ആകാശം 74 ശതമാനം മേഘാവൃതമായിരിക്കാൻ സാധ്യതയുണ്ട്. വൈകുന്നേരം 90 ശതമാനം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്.