ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി; ടി.വി തല്ലിപ്പൊളിച്ച് അവതാരകൻ, വീഡിയോ വൈറല്‍
ആദ്യ കളിയിൽ സംപൂജ്യനായി മടങ്ങിയ പന്ത് കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ 15 പന്തിൽ 15 റണ്ണുമായി കൂടാരം കയറി
Update: 2025-03-28 12:33 GMT

ഐ.പി.എൽ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകക്കാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഇക്കുറി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. എന്നാൽ 18ാം സീസണിലെ ആദ്യ രണ്ട് കളിയിലും ലഖ്‌നൗ നായകന്‍ നിരാശപ്പെടുത്തി. ആദ്യ കളിയിൽ സംപൂജ്യനായി മടങ്ങിയ പന്ത് കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ 15 പന്തിൽ 15 റണ്ണുമായി കൂടാരം കയറി.
ഇപ്പോഴിതാ പന്തിന്റെ മോശം ഫോമിൽ ക്ഷുഭിതനായി സ്റ്റുഡിയോയിലെ ടി.വി തല്ലിത്തകർക്കുന്നൊരു അവതാരകന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഉത്തരേന്ത്യയിലെ ഒരു പ്രമുഖ സ്‌പോർട്‌സ് യൂ ട്യൂബ് ചാനലിൽ നടന്ന ചർച്ചക്കിടെയാണ് അവതാരകൻ പന്തിന്റെ മോശം പ്രകടനത്തിൽ നിരാശനായി തനിക്ക് പിറകിലുള്ള ടി.വി സ്‌ക്രീൻ അടിച്ച് തകർത്തത്.