ചരിത്രം; ആസ്‌ട്രേലിയൻ ഓപൺ വനിതാ കിരീടം ആഷ്‍ലി ബാർട്ടിക്ക്
1978നുശേഷം ഇതാദ്യമായാണ് ഒരു ഓസീസ് താരം സ്വന്തം നാട്ടിലെ ടെന്നീസ് ടൂർണമെന്റിൽ ചാംപ്യനാകുന്നത്
ആസ്‌ട്രേലിയൻ ഓപണിൽ ചരിത്രമെഴുതി ആഷ്‍ലി ബാർട്ടി. 44 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് ഓസീസ് താരം ഓപണിന്റെ വനിതാ സിംഗിൾസ് കിരീടം ചൂടിയത്. ഫൈനലിൽ അമേരിക്കൻ താരം ഡാനിയൽ കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ബാർട്ടിയുടെ നേട്ടം.
സ്‌കോർ 6-3, 7-6. 25കാരിയായ ബാർട്ടിയുടെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണിത്. 2019ൽ ഫ്രഞ്ച് ഓപൺ, കഴിഞ്ഞ വർഷം വിംബിൾഡൻ കിരീടങ്ങളും ബാർട്ടി നേടിയിരുന്നു. 1978നുശേഷം ഇതാദ്യമായാണ് ഒരു ഓസീസ് താരം സ്വന്തം നാട്ടിലെ ടെന്നീസ് പോരാട്ടത്തിൽ ചാംപ്യനാകുന്നത്. ഓസീസ് ടെന്നീസ് താരമായിരുന്ന ക്രിസ്റ്റിൻ ഒ നീൽ ആണ് അവസാനമായി ആസ്‌ട്രേലിയൻ ഓപൺ കിരീടം നേടിയത്.
🖤💛❤️
— #AusOpen (@AustralianOpen) January 29, 2022
The moment Evonne Goolagong Cawley crowned @ashbarty the #AusOpen women's singles champion 🏆#AO2022 pic.twitter.com/ASBtI8xHjg
ടെന്നീസിന്റെ മൂന്ന് പ്രധാന ടൂർണമെന്റുകളിലും കിരീടം സ്വന്തമാക്കിയ നിലവിൽ കായികരംഗത്ത് സജീവമായ രണ്ടാമത്തെ താരവുമായിരിക്കുകയാണ് ആഷ്‌ലി ബാർട്ടി. നിലവിൽ സെറീന വില്യംസിന് മാത്രമാണ് മൂന്നു കിരീടവുമുള്ളത്.
Summary: Ashleigh Barty ends 44-year wait for home Australian Open winner