'ട്രൂ ചാമ്പ്യന് യാത്രാമൊഴി'; സാനിയയെ അനുമോദിച്ച് മുഖ്യമന്ത്രി

ഇന്ന് നടന്ന ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു

Update: 2023-01-27 15:02 GMT
Advertising
തിരുവനന്തപുരം: വിരമിക്കുന്ന ടെന്നീസ് താരം സാനിയ മിർസയെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലാണ് ഹൈദരാബാദുകാരിയെ മുഖ്യമന്ത്രി അനുമോദിച്ചത്. 'യഥാർത്ഥ ചാമ്പ്യനോട് വിട, മിർസ സാനിയ. കളിയിലെ നിങ്ങളുടെ നേട്ടങ്ങൾ എപ്പോഴും ഓർമിക്കപ്പെടും. കോർട്ടിലെ തിളക്കമാർന്ന നിമിഷങ്ങൾക്ക് നന്ദി, നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിന് എല്ലാ ആശംസകളും നേരുന്നു' മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

അതിനിടെ, ഇന്ന് നടന്ന ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. ബ്രസീലിന്റെ സ്റ്റെഫാനി - മറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാൻസ്ലാം മത്സരമായിരുന്നിത്. ഏഴാമത്തെ ഗ്രാൻഡ്സ്ലാം കിരീടം എന്ന സ്വപ്നം ബാക്കിയാണ് സാനിയ മടങ്ങുന്നത്. മത്സരശേഷം വളരെ വികാരധീനയായാണ് സാനിയ സംസാരിച്ചത്. തന്റെ കരിയർ തുടങ്ങിയ മെൽബണോളും ഗ്രാൻഡ്സ്ലാം അവസാനിപ്പിക്കാൻ പറ്റിയ വേറെ വേദിയില്ലെന്ന് അവർ പറഞ്ഞു. കരഘോഷത്തോടെയാണ് വേദി സാനിയയുടെ വാക്കുകൾ സ്വീകരിച്ചത്.

14ാം വയസിൽ രോഹൻ ബൊപ്പണ്ണക്കൊപ്പമാണ് സാനിയ പ്രൊഫഷണൽ ടെന്നീസിൽ കളിച്ചുതുടങ്ങിയത്. അവസാനത്തെ ഗ്രാൻസ്ലം മത്സരത്തിൽ ഇരുവരും ഒരുമിച്ച് കളിച്ചു എന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം നടക്കുന്ന ദുബൈ ഓപ്പണോടുകൂടി സാനിയ വിരമിക്കും.

സെമിയിൽ ബ്രിട്ടന്റെ നീൽ പുപ്സ്‌കി- യു.എസിന്റെ ഡിസൈർ ക്രവാഷിക് സംഖ്യത്തെ തോൽപ്പിച്ചാണ് സാനിയയും ബൊപ്പണ്ണയും ഫൈനലിൽ എത്തിയത്. 7-6,6-7,10-6 എന്ന സ്‌കോറിനായിരുന്നു ഫൈനലിൽ പ്രവേശിച്ചത്. സാനിയ -ബൊപ്പണ്ണ സംഖ്യത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ കൂടിയായിരുന്നിത്.

Chief Minister Pinarayi Vijayan congratulated retiring tennis player Sania Mirza

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News