'കറുപ്പ് വേണ്ട': ഒൻസ് ജബീറിനെ കോർട്ടിൽ നിന്ന് പുറത്താക്കി, വിംബിൾഡണിൽ നാടകീയ രംഗങ്ങൾ...
ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ജബീർ കറുത്ത വസ്ത്രം ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്
ലണ്ടൻ: വിംബിൾഡൺ വനിതാ ഫൈനലിന് മുന്നേ നാടകീയ രംഗങ്ങൾ. ഫൈനലിൽ തുണീഷ്യൻ താരം ഓൻസ് ജബീറിനെ ചട്ട ലംഘനത്തിന്റെ പേരിൽ ഗ്രൗണ്ടിൽ നിന്നും പുറത്താക്കി. മത്സരത്തിൽ ചെക്ക് താര മാർക്കേറ്റ വോൻഡ്രുസോവയോട് ജാബീർ തോറ്റിരുന്നു.
ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ജബീർ കറുത്ത വസ്ത്രം ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്. വിംമ്പിൾഡൺ പരമ്പരാഗതമായി നിഷ്‌കർഷിച്ചിട്ടുള്ള ഡ്രസ് കോഡിന് എതിരാണ് കറുത്ത് വസ്ത്രം. വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് മാത്രമെ ഗ്രൗണ്ടിൽ ഇറങ്ങാവൂ. ഇതിനെതിരെ പ്രവൃത്തിച്ചതിനാണ് ടുണീഷ്യൻ താരത്തെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയത്.
ഓൾ ഇംഗ്ലണ്ട് ക്ലബ്ബിന്റെ മാർഗനിർദശങ്ങൾ അനുസരിച്ച് എല്ലാ കളിക്കാരും പൂർണമായും വെളുത്ത വസ്ത്രം ധരിക്കണം. വെളളയുടെ തന്നെ ക്രീം കളർ ഉൾപ്പെടെയുള്ള വേരിയന്റുകൾ ധരിക്കുന്നതിനും വിലക്കുണ്ട്. ടെന്നീസിലെ നാല് ഗ്രാൻഡ് സ്ലാമുകളിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റായ വിംബിൾഡണിലെ വസ്ത്രധാരണ നിയമങ്ങൾ സവിശേഷമാണ്. ഈ മാർഗ നിർദേശത്തിനെതിരെ അടുത്തിടെ ഏതാനും കളിക്കാർ രംഗത്ത് എത്തിയിരുന്നു. മുഴുവൻ സമയവും വെള്ള വസ്ത്രം ധരിക്കുന്നതിലെ അതൃപ്തി അവർ പ്രകടമാക്കിയിരുന്നു.
അതേസമയം മത്സരത്തില്‍ ചെക്ക് കരുത്ത വോൻഡ്രുസോവയ്ക്ക് മുന്നിൽ ജബീർ വീഴുകയായിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വോൻഡ്രുസോവയുടെ വിജയം. സ്‌കോർ: 6-4, 6-4