യുഎസ് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം എമ്മ റാഡുകാനുവിന്
ഫൈനലിൽ കാനഡയുടെ ലൈല ഫെർനാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു എമ്മയുടെ കിരീട നേട്ടം. സ്കോർ 6-4, 6-3.
Update: 2021-09-12 03:21 GMT
യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബ്രീട്ടന്റെ എമ്മ റാഡുകാനുവിന്. ഫൈനലിൽ കാനഡയുടെ ലൈല ഫെർനാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു എമ്മയുടെ കിരീട നേട്ടം. സ്കോർ 6-4, 6-3.
പതിനെട്ടുകാരിയായ എമ്മ റാഡുകാനുവിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്. 44 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രീട്ടിഷ് വനിതാ സിംഗിൾസ് താരം ഗ്രാൻഡ് സ്ലാം കീരിടം നേടുന്നത്. ജയത്തോടെ റാങ്കിംഗിൽ 150 സ്ഥാനത്തായിരുന്ന എമ്മ റാഡുകാനു ഇരുപതി മൂന്നാമതെത്തി.
നേരത്തെ യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും എമ്മ സ്വന്തമാക്കിയിരുന്നു. ആദ്യ 100 റാങ്കിന് പുറത്തു നിന്ന് യോഗ്യതാ മൽസരങ്ങൾ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ.