യു.എസ് ഓപ്പൺ: റാഫേൽ നദാലും ഇഗ സ്വിയാടെക്കും പ്രീ ക്വാർട്ടറിൽ

18-ാം തവണയാണ് നദാൽ യു.എസ് ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. നാലു തവണ താരം കിരീടം നേടുകയും ചെയ്തു.

Update: 2022-09-04 06:01 GMT
യു.എസ് ഓപ്പൺ: റാഫേൽ നദാലും ഇഗ സ്വിയാടെക്കും പ്രീ ക്വാർട്ടറിൽ
AddThis Website Tools
Advertising

ന്യൂയോർക്ക്: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ യുഎസ് ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്‌ക്വെയെ മറികടന്നാണ് നദാൽ 23-ാം ഗ്രാൻഡ്സ്ലാം കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് നദാലിന്റെ വിജയം. പോളണ്ടിന്റെ ലോക ഒന്നാം നമ്പർ വനിതാതാരം ഇഗ സ്വിയാടെക്കും പ്രീ ക്വാർട്ടറിൽ കടന്നു.

18-ാം തവണയാണ് നദാൽ യു.എസ് ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. നാലു തവണ താരം കിരീടം നേടുകയും ചെയ്തു. ഗാസ്‌ക്വെയ്‌ക്കെതിരെ നദാലിന്റെ 18-ാം വിജയമാണിത്. പ്രീ ക്വാർട്ടറിൽ 22-ാം സീഡ് ഫ്രാൻസിസ് ടിയാഫോയാണ് നദാലിന്റെ എതിരാളി.

വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പറായ സ്വിയാടെക് അമേരിക്കയുടെ സീഡില്ലാതാരം ലോറൻ ഡേവിസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് മറികടന്നത്. സ്‌കോർ: 6-3, 6-4. രണ്ടാം സെറ്റിൽ 1-4ന് പിന്നിൽ നിന്ന ശേഷമാണ് സ്വിയാടെക് ഉജ്ജ്വല തിരിച്ചുവരവിലൂടെ സെറ്റും മത്സരവും സ്വന്തമാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News