ചാമ്പ്യൻ അൽക്കാരസ്; വിംബിൾഡണിൽ ജോക്കോവിച്ചിനെ അട്ടിമറിച്ചു

രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് വിജയം

Update: 2023-07-16 18:40 GMT
Advertising

വിംബിൾഡൺ പുരുഷ കിരീടം സ്‌പെയിൻ താരം കാർലോസ് അൽക്കാരസിന്. ആവേശകരമായ ഫൈനലിൽ നൊവാക്ക് ജോകോവിച്ചിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് (1-6, 7-6, 6-1, 3-6, 6-4) പരാജയപ്പെടുത്തിയാണ് 20കാരൻ തന്റെ രണ്ടാം ഗ്രാൻഡ്‌സ്ലാം കിരീടം നേടിയത്. ആദ്യ സെറ്റിൽ പിറകിൽ നിന്ന ശേഷം തുടർച്ചായ രണ്ട് സെറ്റുകളും താരം നേടുകയായിരുന്നു. മൂന്നാം സെറ്റ് ജോകോവിച്ച് നേടിയെങ്കിലും നാലാം സെറ്റിൽ ആധിപത്യം നേടി അൽക്കാരസ് വിജയം കുറിച്ചു.

ഇറ്റലിയുടെ ജാനിക്ല സിന്നറെ 6-3,6-4,7-6 എന്ന സ്‌കോറിനു മറികടന്നാണ് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിലേക്ക് ഒമ്പതാം തവണ മുന്നേറിയത്. സെർബിയൻ താരത്തിന്റെ മുപ്പത്തിയഞ്ചാം ഗ്രാൻഡ്‌ലാം ഫൈനലായിരുന്നിത്. ഈ മത്സരം വിജയിച്ചാൽ 24-ഗ്രാൻസ്ലാം എന്ന നേട്ടം സ്വന്തമാക്കാൻ താരത്തിനാകുമായിരുന്നു. പക്ഷേ താരത്തിന്റെ സ്വപ്‌നത്തിൽ അൽക്കാരസ് തല്ലിത്തകർത്തു. അൽക്കാരസ് മൂന്നാം സീഡായ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ 6-3,6-3,6-3 എന്ന സ്‌കോറിന് നേരിട്ടുളള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയാണ് കലാശപോരിനു യോഗ്യത നേടിയിരുന്നത്.

Full View

അതിനിടെ, വിംബിൾഡൺ വനിതാ വിഭാഗം കിരീടം ചെക്ക് താരം മർക്കേറ്റ വോൻഡ്രുസോവ നേടിയിരുന്നു. ഫൈനലിൽ തുണീഷ്യയുടെ ഒൻസ് ജാബ്യൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചായിരുന്നു നേട്ടം. സ്‌കോർ: 6-4, 6-4

വോൻഡ്രോസോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്. ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായിരുന്നു 24കാരിയായ മർകേറ്റ വോൻഡ്രോസോവ. 2019ൽ ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ കളിച്ചതാണ് ഇതിന് മുൻപുള്ള നേട്ടം.

Spain's Carlos Alcaraz defeats Novak Djokovic to win Wimbledon men's title

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News