യു.എസ് ഓപണ്‍: ദ്യോകോവിച്ച് ഫൈനലില്‍; കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേട്ടത്തിന് ഒരു ജയം അകലെ

നാലാം യു.എസ് ഓപണും 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണ് ദ്യോകോവിച് ലക്ഷ്യമിടുന്നത്. ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും റഫാല്‍ നദാലും 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വീതമാണ് നേടിയത്. യു.എസ് ഓപണ്‍ നേടിയാല്‍ ദ്യോകോവിച്ചും ഇവരുടെ നേട്ടത്തിനൊപ്പമെത്തും.

Update: 2021-09-11 05:18 GMT
Advertising

യു.എസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് ഫൈനലില്‍. ടോക്യോ ഒളിമ്പിക്‌സ് ചാമ്പ്യനായ അലക്‌സാണ്ടര്‍ സ്വരേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ദ്യോകോവിച്ച് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 4-6, 6-2, 6-4, 4-6, 6-2. ഫൈനലില്‍ ദ്യോകോവിച്ച് റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ നേരിടും.

ഫൈനലില്‍ വിജയിച്ചാല്‍ 52 വര്‍ഷങ്ങള്‍ക്ക് ശേഷം കലണ്ടര്‍ വര്‍ഷത്തെ നാല് മേജര്‍ കിരീടങ്ങളും നേടുന്ന താരമായി ദ്യോകോവിച്ച് മാറും. 1969ല്‍ റോഡ് ലാവറാണ് അവസാനമായി കലണ്ടര്‍ സ്ലാം സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് സെമിയില്‍ തന്നെ തോല്‍പിച്ച സ്വരേവിനോട് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ദ്യോക്യോവിച്ചിന് യു.എസ് ഓപണ്‍ ഫൈനല്‍ പോരാട്ടം. കലണ്ടര്‍ സ്ലാമിനൊപ്പം ഒളിമ്പിക്‌സ് സ്വര്‍ണം കൂടി നേടാനായിരുന്നെങ്കില്‍ 'ഗോള്‍ഡന്‍ സ്ലാം' എന്ന അതുല്യനേട്ടം കൂടി സെര്‍ബ് താരത്തിന് സ്വന്തമാക്കാനാവുമായിരുന്നു.

നാലാം യു.എസ് ഓപണും 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണ് ദ്യോകോവിച് ലക്ഷ്യമിടുന്നത്. ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും റഫാല്‍ നദാലും 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വീതമാണ് നേടിയത്. യു.എസ് ഓപണ്‍ നേടിയാല്‍ ദ്യോകോവിച്ചും ഇവരുടെ നേട്ടത്തിനൊപ്പമെത്തും.

'ഫൈനല്‍ പോരാട്ടത്തെ എന്റെ കരിയറിലെ അവസാന മത്സരമായാണ് കാണുന്നത്. ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. എന്റെ മനസ്സും ആത്മാവും ശരീരവും എല്ലാം ഞാന്‍ അതിനായി സമര്‍പ്പിക്കും'-ദ്യോകോവിച്ച് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News