മരിച്ചത് ആ 'റേ മിസ്റ്റീരിയോ' അല്ല
മെക്സിക്കന്‍ ബോക്സര്‍ റേ മിസ്റ്റീരിയോ സീനിയര്‍ ഇന്നാണ് മരണപ്പെട്ടത്
റേ മിസ്റ്റീരിയോ മരണപ്പെട്ടു. ഈ വാർത്തകേട്ടപ്പോൾ ഞെട്ടിയവർ ഏറെയുണ്ട്. സംഗതി ഡബ്ല്യു.ഡബ്ല്യു.ഇ റസ്‍ലിങ് തട്ടിപ്പാണെന്നൊക്കെ പറയുമെങ്കിലും മുഖംമൂടി ധരിച്ച് പറന്ന് കിക്കടിക്കുന്ന റേ മിസ്റ്റീരിയോക്ക് കൈയ്യടിച്ചവരാണ് നമ്മളിലേറെയും. എന്തായാലും മരിച്ചത് നമ്മൾ കൈയ്യടിച്ച ആ റേ മിസ്റ്റീരിയോ അല്ല.
50 വയസ്സുള്ള ഓസ്കാർ ഗട്ടെറസസെന്ന റേമിസ്റ്റിരിയോ അമേരിക്കയിലുണ്ട്. അദ്ദേഹത്തിന്റെ അമ്മാവനും മെക്സിക്കോക്കാരനുമായ റേ മിസ്റ്റീരിയോ സീനിയറാണ് മരിച്ചത്. അദ്ദേഹത്തിന് 66 വയസ്സായിരുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്ക് തുല്യമായി മെക്സിക്കോ നടത്തുന്ന എ.എ.എ യിലെ താരമായിരുന്നു റേ മിസ്റ്റീരിയോ സീനിയര്‍.
റേ മിസ്റ്റീരിയോ ജൂനിയര്‍ ഇദ്ദേഹത്തിന്റെ അടുത്തുനിന്നാണ് അടിതടവുകൾ പഠിച്ചത്. ഇവരുടെ കുടുംബത്തിൽ തന്നെയുള്ള ഡൊമിനിക് മിസ്റ്റീരിയോയായും ഇപ്പോൾ ഡബ്ല്യു.ഡബ്ല്യു.ഇ റിങ്ങിൽ ഇറങ്ങുന്നുണ്ട്. 2009 ലാണ് റേ മിസ്റ്റീരിയോ സീനിയര്‍ ഇടിക്കൂടിനോട് വിടപറഞ്ഞത്. വിരമിക്കലിന് ശേഷം ഇടിക്കൂടിന് പുറത്ത് മെന്‍ററായും ജോലിയനുഷ്ടിച്ചിരുന്നു.