കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ 18കാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമൽ ആണ് മരിച്ചത്

Update: 2023-05-28 13:26 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമൽ(18) ആണ് മരിച്ചത്.

ഇന്നു വൈകീട്ട് മൂന്നു മണിയോടെയാണ് അപകടം. വെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്നു അമൽ. ഇതിനിടെ കയത്തിൽപെടുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിന് കഴിഞ്ഞ ദിവസം ദുരന്ത നിവാരണ വകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇവിടെ ഇറങ്ങിയാൽ കർശനനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

Summary: A student drowned while taking a bath in the Pathankayam waterfall at Kodenchery, Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News