സ്മാര്‍ട്‌ഫോണുകളുടെ വില കുത്തനെ ഉയര്‍ന്നേക്കും; കാരണം ഇതാണ്
ഏറ്റവും കൂടുതല്‍ കാര്‍ വിപണിയെയാണ് ഇത് ബാധിച്ചതെങ്കിലും പിന്നീട് എല്ലാ മേഖലകളിലേക്കും ഇത് ബാധിക്കുകയായിരുന്നു.
സെമികണ്ടക്ടറുകളുടെ ക്ഷാമം മൂലം സ്മാര്‍ട്‌ഫോണുകളുടെ വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന. 2020 അവസാനത്തോടെയാണ് ആഗോള വ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ഉടലെടുത്തത്. ഏറ്റവും കൂടുതല്‍ കാര്‍ വിപണിയെയാണ് ഇത് ബാധിച്ചതെങ്കിലും പിന്നീട് എല്ലാ മേഖലകളിലേക്കും ഇത് ബാധിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധി തന്നെയാണ് സെമികണ്ടക്ടറുകളുടെ ക്ഷാമത്തിന് വഴിവെച്ചത്. കാര്‍ വിപണിയിലെ ക്ഷാമം സ്മാര്‍ട്‌ഫോണ്‍ വിപണിയിലും ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കൂട്ടി കരുതല്‍ എടുത്തിരുന്നെങ്കിലും ഇപ്പോള്‍ സംഭരിച്ചുവച്ച സെമികണ്ടക്ടറുകള്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ കയ്യില്‍ തീരുകയാണ്. പുതിയ ഓഡറുകളില്‍ കൂടിപ്പോയാല്‍ 70 ശതമാനം മാത്രമാണ് സെമികണ്ടക്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ നല്‍കാന്‍ സാധിക്കുന്നത്.
സാംസങ്ങ്, ഓപ്പോ, ഷവോമി എന്നീ ബ്രാന്റുകള്‍ക്ക് സെമികണ്ടക്ടര്‍ ക്ഷാമം കൂടുതല്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആപ്പിള്‍ ചിലപ്പോള്‍ ഈ പ്രതിസന്ധി അതിജീവിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണില്‍ സ്മാര്‍ട്‌ഫോണുകളുടെ വില കുതിച്ചുയരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.