മിനിറ്റുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും; ഡ്രോണ്‍ ഡെലിവറിയുമായി ആമസോണ്‍
'ആമസോൺ പ്രൈം എയർ' എന്നാണ് ഡ്രോണ്‍ ഡെലിവറിക്ക് നല്‍കിയ പേര്
അതിവേഗ ഡെലിവറിക്കായി ഡ്രോണുകളെ ഉപയോഗിക്കാന്‍ ആമസോൺ. ഓർഡര്‍ നല്‍കി ആദ്യ മണിക്കൂറില്‍ തന്നെ സാധനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ലക്ഷ്യം. അമേരിക്കയിലെ കാലിഫോർണിയയിലും ടെക്‌സസിലുമാണ് ആമസോൺ ഡ്രോണുകൾ ഉപയോഗിച്ച് ഓർഡറുകൾ വിതരണം ചെയ്യുന്നത്.
ടെക്സസിലെ കോളജ് സ്റ്റേഷന്‍, കാലിഫോര്‍ണിയയിലെ ലോക്ഫോര്‍ഡ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ആമസോണ്‍ ഡ്രോണ്‍ വഴി സാധനങ്ങളെത്തിച്ചത്. 'ആമസോൺ പ്രൈം എയർ' എന്നാണ് ഡ്രോണ്‍ ഡെലിവറിക്ക് നല്‍കിയ പേര്. കാലക്രമേണ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഈ സംവിധാനം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആമസോൺ എയർ വക്താവ് നതാലി ബാങ്കെ അറിയിച്ചു.
2020ലാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) ഡ്രോൺ വഴി സാധനങ്ങള്‍ അയയ്ക്കാനുള്ള അനുമതി ആമസോണിന് നൽകിയത്. നിലവിൽ ലോക്ഫോർഡിലും കോളജ് സ്റ്റേഷനിലും താമസിക്കുന്ന ഉപഭോക്താക്കൾക്ക് ആമസോൺ എയർ സേവനത്തിൽ സൈൻ ഇന്‍ ചെയ്യാം.ഡ്രോണിന് സുരക്ഷിതമായി ഇറങ്ങാനുള്ള സ്ഥലം ഉപഭോക്താവിന്‍റെ താമസ സ്ഥലത്ത് ഉണ്ടാവണം. ഡെലിവറി ലൊക്കേഷന് തൊട്ടടുത്ത് മൃഗങ്ങളോ മറ്റ് തടസ്സങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് ഡ്രോണ്‍ ഇറങ്ങുക.
Summary- Amazon has started delivering orders by drone in California and Texas