ദിവസത്തിൽ ഒരു മണിക്കൂർ ജോലി, വർഷത്തിൽ 1.2 കോടി ശമ്പളം; അറിയാം ഗൂഗിൾ ജീവനക്കാരന്റെ വിശേഷങ്ങൾ

ഡെവൺ എന്ന് പേരുള്ള ഗൂഗിൾ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് വിശേഷങ്ങൾ പങ്കുവെച്ചത്

Update: 2023-08-23 13:50 GMT
Advertising

ദിവസം ഒരു മണിക്കൂർ മാത്രം ജോലി ചെയ്ത് വർഷം 1.2 കോടി ശമ്പളം വാങ്ങുന്ന 20 കാരനായ ഒരു ഗൂഗിൾ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പരിചയപ്പെടാം. ഡെവൺ എന്ന് പേരുള്ള ഗൂഗിൾ ടെക്കിയാണ് തന്റെ ദൈനദിന പ്രവർത്തികൾ പങ്കുവെച്ചത്.

രാവിലെ 9 മണിക്ക് എഴുന്നേൽക്കുന്ന ഡെവൺ പ്രഭാത കൃത്യങ്ങൾ ചെയ്ത് ഭക്ഷണം പാകം ചെയ്യും. തുടർന്ന് ഗൂഗിളിന് വേണ്ടി 11 മണിവരെയോ ഉച്ച വരെയോ ജോലിചെയ്യും. അതിന് ശേഷം തന്റെ സ്റ്റാർട്ടപ്പിന്റെ ജോലികളിൽ ഏർപ്പെടും.

സഹപ്രവർത്തകർ രാത്രി ഏറെ വൈകി ജോലി ചെയ്തിട്ടും കോർപ്പറേറ്റ് ഹൈറാർക്കിയിൽ മുന്നേറാത്ത തന്റെ സഹപ്രവർത്തകരെ കാണുമ്പോൾ തനിക്ക കഠിനാധ്വാനം ചെയ്യുന്നതിനെ ന്യായികരിക്കാനാവില്ലെന്നാണ് ഡെവൺന്റെ വാദം. ഒരു സാധാരണ കമ്പനിയിലെ 57 ശതമാനം തൊഴിലാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ 97 ശതമാനം ഗൂഗിൾ ജീവനക്കാരും കമ്പനിയെ ജോലി ചെയ്യാനുള്ള മികച്ച സ്ഥലാമായാണ് പറയുന്നത്.

വിചിത്രമായ ക്യാമ്പസ്, സൗജന്യ ഭക്ഷണം, മത്സരാധിഷ്ഠിത വേതനം എന്നിവ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ഗൂഗിളിന്റെ പ്രത്യേകതയാണ്. ഡെവൺ ഗൂഗിളിൽ നേരത്തെ ഇന്റേർൺഷിപ്പ് ചെയതിരുന്നു. അന്ന് തന്നെ ഗൂഗിളിൽ ജോലി ലഭിച്ചാൽ അധികം കഷ്ടപ്പെടേണ്ടി വരില്ലെന്ന് അവന് മനസിലായിരുന്നു. വളരെ വേഗത്തിൽ ജോലി ചെയ്യുന്ന ഡെവൺ അവൻ നൽകിയ കോഡുകളെല്ലാം നേരത്തെ ചെയ്തതു കൊണ്ട് അവനെ ഹവായിലേക്ക് ഒരാഴ്ച്ച ത്തെ യാത്രചെയ്യാൻ അനുവദിക്കുകയും ചെയ്തിരുന്നു.

വർക്ക് ലൈഫ് ബാലൻസ് സാധ്യമാകുന്നത് കൊണ്ടാണ് പലരും ഗൂഗിളിനെ തിരഞ്ഞെടുക്കുന്നത്, നിങ്ങൾക്ക് വേണമെങ്കിൽ അപ്പിൾ തിരഞ്ഞെടുക്കാം. ആപ്പിളിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് ഫാൻസുണ്ടാകും. അവർ കൂടുതൽ സമയം ജോലി ചെയ്യുന്നു. എന്നാൽ ഗൂഗിളിലെയും അപ്പിളിലെയും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ഒരേ ജോലിയാണ് ചെയ്യുന്നതാണ് ജനങ്ങൾക്കറിയാമെന്നും ഡെവൺ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News