6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8; അസൂസ് ROG ഇന്ത്യയിലേക്ക്
ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ സവിശേഷതകളുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫോൺ എത്തുകയെന്നും പ്രതീക്ഷിക്കുന്നു
Asus ROG ഫോൺ 7 ഏപ്രിൽ 13നാണ് ഇന്ത്യയിൽ എത്തുക. ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫോണിന്റെ പ്രധാന സവിശേഷതകൾ ഓൺലൈനിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 സീരീസ് മുൻനിര SoC ആണ് ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന പ്രത്യേകത. ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ സവിശേഷതകളുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫോൺ എത്തുകയെന്നും പ്രതീക്ഷിക്കുന്നു.
70,000ത്തിനും 80,000ത്തിനും ഇടയിലായിരിക്കും ഫോണിന്റെ വില വരികയെന്നാണ് വിവരം. 165Hz വരെ റിഫ്രഷ് നിരക്കുള്ള 6.78" ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്പ്ലേ, Qualcomm Snapdragon 8 Gen soc എന്നിവ പ്രധാന പ്രത്യേകതകളാണ്. ഫോണിന് രണ്ട് റാമും 12GB/16GB RAM, 256/512GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളുമുണ്ടാകും. ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ബോക്‌സിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ക്യാമറയുടെ സവിശേഷതകളെ കുറിച്ചുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. OIS പിന്തുണയുള്ള 50 മെഗാപിക്സൽ ക്യാമറയാണ് ഫോണിലുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്.
പ്രധാന ക്യാമറയ്‌ക്കൊപ്പം 13 മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറയും 5 മെഗാപിക്‌സൽ ക്യാമറയും ഉണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോൺ 32 മെഗാപിക്സൽ ക്യാമറ വാഗ്ദാനം ചെയ്യുന്നു. സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, 65W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി എന്നിവയും മറ്റ് സവിശേഷതകളാണ്.