പാസ്‌വേഡുകൾ ഇങ്ങനെയാണോ സേവ് ചെയ്തിരിക്കുന്നത്; മുട്ടൻ പണികിട്ടുമെന്ന് പൊലീസ്
സേവ് ചെയ്യുന്നത് അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമല്ല


ആപ്പുകളിലും സൈറ്റുകളിലും ഉപയോഗിക്കുന്ന പാസ്‌വേഡുകൾ ഓർത്തിരിക്കാൻ മടിയുള്ളവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഓർത്തിരിക്കാൻ എളുപ്പമുള്ളതും ലളിതവുമായ പാസ്വേഡുകളാണ് പലരും ഉപയോഗിക്കുന്നത്. അതല്ലെങ്കിൽ ലോഗിൻ വിവരങ്ങളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും ആപ്ലിക്കേഷനും ആവശ്യപ്പെടുന്നത് അതുപോലെ അനുസരിക്കുന്നത് വലിയ കെണിയാകുമെന്ന മുന്നറിയിപ്പാണ് പൊലീസ് തന്നിരിക്കുന്നത്. സേവ് ചെയ്യുന്നത് അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല.
ഫോൺ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലെ നിങ്ങൾ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മറ്റൊരാൾക്ക് കിട്ടുകയോ അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇടപാടുകൾ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും. ബ്രൗസറുകളിലെ സെറ്റിങ്സിൽ സേവ് പാസ്സ്‌വേർഡ് ഓപ്ഷൻ ഡിസേബിൾ ചെയ്യുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നു.