ഇന്‍സ്റ്റാഗ്രാം സമ്പന്നരില്‍ ക്രിസ്റ്റ്യാനോ ഒന്നാമത്, മെസി ആദ്യ പത്തില്‍: ഇന്ത്യയില്‍ നിന്നും കോഹ്‍ലിയും പ്രിയങ്ക ചോപ്രയും പട്ടികയില്‍

2021ലെ ഇന്‍സ്റ്റാഗ്രാം സമ്പന്ന പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്

Update: 2021-07-02 11:03 GMT
Editor : ijas
Advertising

ഇന്‍സ്റ്റാഗ്രാം സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പോര്‍ച്ചുഗല്‍, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 11.9 കോടി രൂപയാണ് ക്രിസ്റ്റ്യാനോ തന്‍റെ ഓരോ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനും വാങ്ങുന്നത്. റെസ്‍ലിങ് താരവും ഹോളിവുഡ് ചിത്രങ്ങളിലെ ആ‌ക്‌ഷൻ ഹീറോയുമായ 'ദ റോക്ക്' എന്ന ഡ്വെയിൻ ജോൺസണെ മറികടന്നാണ് റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാം സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. പ്രമോഷണല്‍ പോസ്റ്റുകളില്‍ നിന്നാണ് റൊണോള്‍ഡോ ഇത്രയും തുക സ്വരുക്കൂട്ടുന്നത്. 300 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണോള്‍ഡോക്കുള്ളത്.  125 മില്യണ്‍ ഫോളോവേഴ്സാണ് ഈ വര്‍ഷമാദ്യത്തോടെ റൊണോള്‍ഡോ സ്വന്തമാക്കിയത്. 550 മില്യണ്‍ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോ റൊണോള്‍ഡോക്ക് തന്‍റെ ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള മുഴുവന്‍ സമൂഹ മാധ്യമങ്ങളിലുമായുള്ളത്. 2021ലെ ഇന്‍സ്റ്റാഗ്രാം സമ്പന്ന പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ക്രിസ്റ്റ്യാനോയെ കൂടാതെ ആകെ ഒരൊറ്റ കായികതാരം മാത്രമാണ് ആദ്യപത്ത് സ്ഥാനങ്ങളിലായി പട്ടികയിലുള്ളത്. അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസിയാണ് പട്ടികയില്‍ ഇടം പിടിച്ച രണ്ടാമത്തെ കായികതാരം. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മെസി ഇടം പിടിച്ചിരിക്കുന്നത്. 224 മില്യണ്‍ ഫോളോവേഴ്സാണ് മെസിക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഓരോ പോസ്റ്റിനും എട്ട് കോടിക്ക് മുകളില്‍ ആണ് മെസി ഈടാക്കുന്നത്. അരിയാന ഗ്രാന്‍ഡ്, കൈലി ജെന്നര്‍, സെലീന ഗോമസ് എന്നിവരും ഇന്‍സ്റ്റാഗ്രാം സമ്പന്ന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 

ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. ആഗോള പട്ടികയില്‍ 27ആം സ്ഥാനത്താണ് പ്രിയങ്ക ചോപ്ര. ഏകദേശം മൂന്ന് കോടിയിലധികം രൂപയാണ് പ്രിയങ്ക ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം 19ആം സ്ഥാനത്താണ് പ്രിയങ്ക ഇടം പിടിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വലിയ സാമ്പത്തിക മുന്നേറ്റം തന്നെ പ്രിയങ്ക കൈവരിച്ചിട്ടുണ്ട്.

ക്രിക്കറ്റ് താരം കോഹ്‍ലി പട്ടികയില്‍ 20ആം സ്ഥാനത്താണ് നിലയുറപ്പിച്ചത്. കഴിഞ്ഞ തവണ 23ആം സ്ഥാനത്തായിരുന്നു കോഹ്‍ലി. അഞ്ച് കോടി രൂപയാണ് കോഹ്‍ലി തന്‍റെ ഓരോ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനും ഈടാക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 11.9 കോടി രൂപയാണ് ക്രിസ്റ്റ്യാനോ തന്‍റെ ഓരോ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനും വാങ്ങുന്നത്.

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചവര്‍

  1. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-11.9 കോടി
  2. -ഡ്വെയിന്‍ ജോണ്‍സണ്‍-11.3 കോടി
  3. അരിയാന ഗ്രാന്‍ഡെ-11.2 കോടി
  4. കെയ്‍ലി ജെന്നര്‍-11.1 കോടി
  5. സെലീന ഗോമസ്-10.9 കോടി
  6. കിം കാര്‍ഡീഷിയന്‍-10.5 കോടി
  7. ലയണല്‍ മെസി-8.6 കോടി
  8. ബിയോണ്‍സ്- 8.5 കോടി
  9. ജസ്റ്റിന്‍ ബീബര്‍-8.2 കോടി
  10. കെന്‍ഡല്‍ ജെന്നര്‍-7.8 കോടി
Tags:    

Editor - ijas

contributor

Similar News