പ്രതിമാസ നിരക്ക് വെറും 49 രൂപ! പുതിയ പ്ലാനുകളുമായി ഡിസ്‌നി+ഹോട്ട്‌സ്റ്റാർ
ഒടിടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സും ആമസോൺ പ്രൈമും പുതിയ നിരക്കുകൾ അവതരിപ്പിച്ചതിനു പിറകെയാണ് ഉപയോക്താക്കളെ കൈയിലെടുക്കാനുള്ള പുതിയ പ്ലാനുകളുമായി ഡിസ്‌നി+ഹോട്ട്‌സ്റ്റാറുമെത്തുന്നത്
ഒടിടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സും ആമസോൺ പ്രൈമും പുതിയ നിരക്കുകൾ അവതരിപ്പിച്ചതിനു പിറകെ ഉപയോക്താക്കളെ കൈയിലെടുക്കാനുള്ള പുതിയ നീക്കവുമായി ഡിസ്‌നി+ഹോട്ട്‌സ്റ്റാറും. ഇതുവരെയുള്ള വാർഷികവരിക്രമം മാറ്റി പുതിയ പ്ലാൻ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. പ്രതിമാസം വെറും 49 രൂപ നിരക്കിലുള്ള മിനിമം പ്ലാനാണ് ഇതിൽ ഏറ്റവും ജനപ്രിയമാകാൻ പോകുന്നത്.
ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് 49 രൂപയുടെ പുതിയ പ്രതിമാസ പ്ലാൻ വരുന്നത്. പരസ്യങ്ങൾ സഹിതമുള്ള ഈ പ്ലാനിൽ സ്മാർട്ട്‌ഫോണും ടാബ്‌ലെറ്റും വഴി ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലെ മുഴുവൻ കണ്ടന്റുകളും ലഭിക്കും. അതേസമയം, ഒരേസമയം ഒരാൾക്കുമാത്രമേ ഒരു അക്കൗണ്ട് ഉപയോഗിക്കാനാകൂ. 720 പി എച്ച്ഡി റെസല്യൂഷനിലും സ്റ്റീരിയോ ശബ്ദക്വാളിറ്റിയിലും സേവനങ്ങൾ ആസ്വദിക്കാനാകും.
പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ പ്ലാൻ അവതരിപ്പിക്കാൻ ഡിസ്‌നി+ഹോട്ട്‌സ്റ്റാറിന്റെ നീക്കം. ഇതുവരെ വാർഷികനിരക്കിലായിരുന്നു പ്ലാനുണ്ടായിരുന്നത്. 49 രൂപയുടെ മിനിമം നിരക്കിനു പുറമെ ആകർഷകമായ മറ്റ് പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. 299 രൂപയുടെ ആറുമാസത്തെ പ്ലാനിൽ ഇപ്പോൾ 100 രൂപ ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. ഇപ്പോൾ ആറു മാസത്തേക്ക് വരിചേരുന്നവർക്ക് വെറും 199 രൂപയ്ക്ക് ഈ പ്ലാൻ ആസ്വദിക്കാം.
Summary: Disney+ Hotstar Tests Rs. 49, Rs. 199 Mobile Plans in India, Reports