അണ്‍ലിമിറ്റഡ് ഡാറ്റ, 200 എംബിപിഎസ് വേഗത; ഇന്ത്യയിലെ ആദ്യത്തെ ബണ്ടില്‍ പാക്ക് ആവാന്‍ 'എയര്‍ടെല്‍ ബ്ലാക്ക്'

Update: 2021-09-05 09:32 GMT
Editor : Roshin | By : Web Desk
Advertising

200 എംബിപിഎസ് വരെ വേഗത ലഭിക്കുന്ന അണ്‍ലിമിറ്റഡ് ഓഫറിനൊപ്പം ഡിടിഎച്ചും സിമ്മും നല്കുന്ന എയര്‍ടെല്ലിന്‍റെ പുതിയ കോംബോ ഓഫറായ ബ്ലാക്ക് ചര്‍ച്ചാ വിഷയമാകുന്നു. ഫോണ്‍, ഡിടിഎച്ച്, ബ്രോഡ്ബാന്‍റ് തുടങ്ങിയ സേവനങ്ങള്‍ ഇനി എയര്‍ടെല്‍ ബ്ലാക്കിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇന്ത്യയിലെ ആദ്യത്തെ ബണ്ടില്‍ ഓഫറാണ് ഇത്.

മാറിയ ഈ കാലത്ത് ഇന്‍റര്‍നെറ്റ് ലഭ്യത വളരെ അത്യാവശ്യമായി വരികയാണ്. സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ ഉപയോഗവും കൂടിയ ഈ സാഹചര്യത്തില്‍ എല്ലാ സൗകര്യങ്ങളും ചേര്‍ന്ന സര്‍വീസ് എന്ന ആശത്തോടെയാണ് എയര്‍ടെല്‍ ബ്ലാക്ക് എത്തുന്നത്.

ഒറ്റ ബില്ലില്‍ ഒരു വീട്ടിലേക്കുവേണ്ട എയര്‍ടെല്‍ ഫൈബര്‍ പ്ലസ് ലാന്‍ഡ്‌ലൈന്‍, പോസ്റ്റ്‌പെയ്ഡ് മൊബൈല്‍, ഡിടിഎച് തുടങ്ങിയ സേവനങ്ങള്‍ക്കുളള പണം ഒറ്റയടിക്ക് അടക്കാം. എയര്‍ടെല്‍ ബ്ലാക്കിന്‍റെ ഉപയോക്താക്കള്‍ക്കായി പ്രത്യേക കസ്റ്റമര്‍ കെയര്‍ സേവനം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.

2,099 യുടെ പ്ലാനില്‍ 200 എംബിപിഎസ് വേഗത്തിൽ അണ്‍ലിമിറ്റഡ് ഡേറ്റ, മൂന്നു സിമ്മുകള്‍ (1 സിം, 2 ആഡ് ഓണ്‍ സിമ്മുകള്‍) മൂന്നു സിമ്മുകള്‍ക്കും കൂടി 260 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോള്‍, എസ്എംഎസ് എന്നിവയും ലഭിക്കും. കൂടാതെ 424 രൂപക്കുള്ള ഡിടിഎച് ടിവി ചാനലുകള്‍, 1 വര്‍ഷത്തേക്കുള്ള ആമസോണ്‍ പ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് എയര്‍ടെല്‍ എക്‌സ്ട്രീം ആപ് തുടങ്ങിയവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

1,598 രൂപയുടെ ഓഫറില്‍ ആദ്യ ഓഫറിലേതു പോലെ തന്നെ 200 എംബിപിഎസ് വേഗത്തിൽ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ലഭിക്കും. രണ്ടു പോസ്റ്റ്‌ പെയ്ഡ് സിമ്മുകളേ ലഭിക്കൂ. ഇരു സിമ്മുകള്‍ക്കുമായി 105 ജിബി ഡേറ്റയും ലഭിക്കും. ആമസോണ്‍ പ്രൈം, എയര്‍ടെല്‍ എക്ട്രീം ആപ് എന്നിവയും ലഭിക്കും.

ഇതുകൂടാതെ 1349, 998 രൂപക്കും ഓഫറുകള്‍ ലഭ്യമാണ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം, കൊല്ലം, കണ്ണൂര്‍, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് തുടക്കത്തില്‍ ഇതു ലഭ്യമാക്കിയിരിക്കുന്നത്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News