ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ 13, കിട്ടിയത് ഐ ഫോണ്‍ 14! ട്വിറ്ററില്‍ ട്രോള്‍ പൂരം

ഓര്‍ഡര്‍ ചെയ്ത വ്യക്തിയുടെ ഭാഗ്യത്തെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തുവന്നപ്പോള്‍ വേറെ ചിലര്‍ ആപ്പിളിനെ ട്രോളിയും രംഗത്തുവന്നു

Update: 2022-10-06 16:11 GMT
Editor : ijas
Advertising

ഐ ഫോണ്‍ 14 ആഗോള വ്യാപകമായി പുറത്തിറങ്ങിയിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടവെ ട്വിറ്ററിലെ ഒരു വൈറല്‍ ട്വീറ്റ് ഐ ഫോണ്‍ ആരാധകരില്‍ ആശ്ചര്യം നിറച്ചിരിക്കുകയാണ്. അശ്വിന്‍ ഹെഗ്ഡെ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് രസകരമായ ഒരു ട്വീറ്റ് പങ്കുവെച്ചത്.

തന്നെ ട്വിറ്ററില്‍ പിന്തുടരുന്ന ഒരാളുടേതെന്ന ആമുഖത്തോടെയാണ് അശ്വിന്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. അയാള്‍ 49,019 രൂപ നല്‍കി ഫ്ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണ്‍ 13ന് ഓര്‍ഡര്‍ നല്‍കുകയും അതിനായി കാത്തിരിക്കുകയും ചെയ്തു. ഐ ഫോണ്‍ 13 പ്രതീക്ഷിച്ച അദ്ദേഹം പക്ഷേ ഓര്‍ഡര്‍ സ്വീകരിച്ച് തുറന്നുനോക്കിയപ്പോള്‍ ഞെട്ടിപോയി. വെളുത്ത ആപ്പിള്‍ ബോക്സിനകത്ത് പുത്തന്‍ പുതിയ ഐ ഫോണ്‍ 14. വലിയ വില കുറവില്‍ ആപ്പിളിന്‍റെ പുതിയ ഫോണ്‍ സ്വന്തമാക്കിയ ആളുടെ വിവരങ്ങള്‍ അശ്വിന്‍ ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെ രസകരമായ രീതിയിലാണ് ആളുകള്‍ വാര്‍ത്തയോട് പ്രതികരണം അറിയിക്കുന്നത്.

ഇതേ രൂപത്തില്‍ ഐ ഫോണ്‍ 14 ഓര്‍ഡര്‍ ചെയ്ത ഒരാളുണ്ടാകുമെന്നും അദ്ദേഹത്തിന് തീര്‍ച്ചയായും ഐ ഫോണ്‍ 13 ആയിരിക്കും ലഭിച്ചിരിക്കുകയെന്നും ഒരാള്‍ കമന്‍റ് ചെയ്തു. ഓര്‍ഡര്‍ ചെയ്ത വ്യക്തിയുടെ ഭാഗ്യത്തെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തുവന്നപ്പോള്‍ വേറെ ചിലര്‍ ആപ്പിളിനെ ട്രോളിയും രംഗത്തുവന്നു. രണ്ടു ഫോണുകളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഫ്ലിപ്പ്കാര്‍ട്ടിന് തന്നെ അറിയില്ലെന്നാണ് ഒരു ട്രോള്‍. രണ് മോഡലുകളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ഫ്ലിപ്പ്കാര്‍ട്ട് പറയാതെ പറഞ്ഞതാണെന്നും വേറൊരു ട്വിറ്റര്‍ ഉപയോക്താവ് പരിഹസിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News