ലിംഗവിവേചനം: വനിതാ ജീവനക്കാരിക്ക് ഗൂഗിൾ 1.1 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണം

ഗൂഗിൾ ക്ലൗഡ് എഞ്ചിനീയറിംഗ് ഡയറക്ടർ ഉൽക്കു റോവാണ് പരാതി നൽകിയത്

Update: 2023-10-22 12:30 GMT
Advertising

ലിംഗവിവേചനം നടത്തിയെന്ന പരാതിയിൽ കമ്പനി എക്‌സിക്യൂട്ടീവിന് ഗൂഗിൾ 1.1 മില്ല്യൺ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. യു.എസ് ജൂറിയാണ് വിധി പുറപ്പെടുവിച്ചത്. ഗൂഗിൾ ക്ലൗഡ് എഞ്ചിനീയറിംഗ് ഡയറക്ടർ ഉൽക്കു റോവാണ് പരാതി നൽകിയത്. തന്നേക്കാൾ എക്‌സ്പീരിയൻസ് കുറഞ്ഞ തന്റെ അതേ ജോലി ചെയ്യുന്ന ഒരു പുരുഷ എക്‌സിക്യൂട്ടീവിന് കൂടുതൽ ശബളം നൽകി എന്നതാണ് റോവിന്റെ പരാതി. പരാതിയെ തുടർന്ന് ഗൂഗിൾ തന്റെ പ്രമോഷൻ നിരസിച്ചുവെന്നും അവർ ആരോപിച്ചു.

ഗൂഗിളിന്റെ വിവേചനപരമായ ജോലിസ്ഥല നയങ്ങൾക്കെതിരെ 2018ൽ 20,000 ത്തോളം ഗൂഗിൾ ജീവനക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. ആൻഡ്രോയിഡ് ക്രിയേറ്റർ ആൻഡി റൂബിനെതിരെയടക്കം കമ്പനിയിലെ മുതിർന്ന എക്‌സിക്യൂട്ടീവുകൾക്കെതിരെയുള്ള ലൈംഗികാരോപണങ്ങളെക്കുറിച്ച് ന്യൂയോർക്ക് ടൈംസിലെ ലേഖനത്തെ തുടർന്നാണ് പ്രതിഷേധം അരങ്ങേറിയത്. ഇതിന് പിന്നാലെ ആൻഡി റൂബിൻ ഈ ആരോപണം നിഷേധിച്ചിരുന്നു.

റോവിന് നേരെ കമ്പനി ലിംഗവിവേചനം നടത്തിയെന്ന് ജൂറി കണ്ടെത്തുകയായിരുന്നു. ഈ വിധി റോവിന്റെ കേസിൽ മാത്രം ബാധകമായ ഒന്നല്ലെന്നും ജോലിസ്ഥലത്തെ ഒരു വിവേചനവും അനുവദിക്കില്ലെന്നും ജൂറി വ്യക്തമാക്കി. 2017ൽ ഗൂഗിളിൽ ചേരുമ്പോൾ തന്നെ റോവിന് 23 വർഷത്തെ എക്‌സ്പീരിയൻസുണ്ടായിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News