ഇന്‍ബോക്‌സില്‍ മെയിലുകള്‍ ഇനി എളുപ്പത്തില്‍ തിരയാം, പുതിയ ഫില്‍റ്റര്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഗൂഗിള്‍ വര്‍ക്ക് സ്പേസ് ഫോറത്തിലാണ് ജിമെയിലിന് വേണ്ടിയുള്ള പുതിയ സെര്‍ച്ച് ഫില്‍റ്റര്‍ ഓപ്ഷനുകള്‍ കമ്പനി അവതരിപ്പിക്കുന്നത്

Update: 2021-09-26 14:49 GMT
Editor : abs | By : Web Desk
Advertising

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ജിമെയില്‍ ആപ്പില്‍ പുതിയ സെര്‍ച്ച്‌  ഫില്‍റ്റര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഇന്‍ബോക്‌സില്‍ ഇമെയിലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നത് എളുപ്പമാക്കുന്നതിനാണിത്. ഗൂഗിള്‍ വര്‍ക്ക് സ്പേസ് ഫോറത്തിലാണ് ജിമെയിലിന് വേണ്ടിയുള്ള പുതിയ സെര്‍ച്ച് ഫില്‍റ്റര്‍ ഓപ്ഷനുകള്‍ കമ്പനി അവതരിപ്പിക്കുന്നത്.

ഫ്രം, സെന്‍ഡ് ടു, ഡേറ്റ്, അറ്റാച്ച്‌മെന്റ്‌സ് എന്നീ ഫില്‍റ്ററുകളാണ് ഇതിലൂടെ ലഭിക്കുക. ഇതിലൂടെ ഇമെയിലുകള്‍ അയച്ച ആളുടെ പേരില്‍ അറ്റാച്ച്‌മെന്റുകള്‍ എന്നിവ അടിസ്ഥാനമാക്കി ഇമെയിലുകള്‍ കണ്ടെത്താം. സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്യുന്നതിന് മുമ്പാണ് ഫില്‍റ്റര്‍ തിരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് നല്‍കിയ ഫില്‍റ്ററിന്റെയും സെര്‍ച്ച് ടേമിന്റെയും അടിസ്ഥാനത്തില്‍ ഇമെയിലുകള്‍ ക്രമീകരിക്കപ്പെടും. ഉപഭോക്താക്കള്‍ക്ക് അയച്ചവരുടെ പട്ടികയില്‍ നിന്നോ ഒന്നിലധികം  അയച്ചവരില്‍ നിന്നുള്ള ഇമെയിലുകള്‍ക്കായോ എളുപ്പത്തില്‍ തിരയാന്‍ കഴിയും.

ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. പ്ലേ സ്റ്റോറില്‍ നിന്ന് ജിമെയില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഫീച്ചര്‍ ലഭിക്കും. ഒക്ടോബര്‍ അവസാനത്തോടെ എല്ലാവരിലേക്കും ഫീച്ചര്‍ എത്തും. ഐഒഎസിലെ ജിമെയിലിനും ഫീച്ചര്‍ എപ്പോള്‍ ലഭ്യമാക്കുമെന്നത് സംബന്ധിച്ച് ഗൂഗിള്‍ അറിയിച്ചിട്ടില്ല. അതേസമയം, ഐഒഎസ്15 ഡിവൈസുകളിലെ ജിമൈല്‍ നോട്ടിഫിക്കേഷന്‍ വൈകാതെ അപ്പിളിന്റെ പുതിയ ഫോക്കസ് ഫീച്ചറിലേക്ക് മാറും. ഇത് ഐഫോണ്‍, ഐപാട്, മാക്, വാച്ച് ഉപഭോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ വരുന്നത് നിയന്ത്രിക്കും.



Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News