യുക്രൈയ്‌നോ എലിസബത്തോ അല്ല; ഗൂഗിളിൽ ഈ വർഷം ആളുകൾ ഏറ്റവുമധികം തിരഞ്ഞ വാക്കിതാ...

വർഷാവർഷം നടത്തുന്ന സർവേ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് 'മോസ്റ്റ് സെർച്ച്ഡ് വേർഡ്' ഗൂഗിൾ പുറത്തു വിട്ടിരിക്കുന്നത്

Update: 2022-12-09 13:14 GMT
Advertising

2022ൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ വാക്ക് പുറത്തുവിട്ട് ഗൂഗിൾ. 'വേഡിൽ' എന്ന വെബ് ഗെയിമിനെക്കുറിച്ചറിയാനായിരുന്നു ഈ വർഷം ആളുകൾക്ക് ഏറ്റവും കൗതുകം. ഗൂഗിൾ എല്ലാവർഷവും പുറത്തുവിടുന്ന ആനുവൽ റിപ്പോർട്ടിലാണ് 'മോസ്റ്റ് സെർച്ച്ഡ് വേർഡ്' ഉള്ളത്.

ഈ വർഷം ഫെബ്രുവരിയിലാണ് വേഡിൽ പ്രചാരം നേടിത്തുടങ്ങിയത്. ബോക്‌സിലെ ക്യാരക്ടേഴ്‌സ് അനുസരിച്ച് വാക്കുകൾ കണ്ടെത്തുന്നതാണ് ഗെയിം. ന്യൂയോർക്ക് സ്വദേശിയായ ജോഷ് വാർഡിൽ തന്റെ പങ്കാളിക്ക് വേണ്ടി രൂപപ്പെടുത്തിയ ഗെയിം വളരെപ്പെട്ടന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യ vs ഇംഗ്ലണ്ട്, യുക്രെയ്ൻ, എലിസബത്ത് രാജ്ഞി എന്നിവയാണ് വേഡിലിന് പിന്നാലെ ആളുകൾ തിരഞ്ഞ വാക്കുകളെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ക്രിക്കറ്റ്,ഫുട്‌ബോൾ എന്നിവയിൽ റെക്കോർഡ് സെർച്ചാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്നതെന്നാണ് ഗൂഗിൾ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലോകവാർത്തകളും സാമ്പത്തിക സാങ്കേതിക വിഷയങ്ങളും ഇന്ത്യക്കാരുടെ സെർച്ച് സെർച്ച് ലിസ്റ്റിൽ തൊട്ടു പിന്നിലായുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News