റഷ്യയിൽ പ്ലേസ്റ്റോർ പർച്ചേസുകൾ നിർത്തിവെച്ച് ഗൂഗിൾ

പേമെന്റ് സംവിധാനത്തിലുണ്ടായ തകരാറുകളെ തുടർന്ന് റഷ്യൻ ഉപഭോക്താക്കൾക്ക് ബില്ലിങ് സംവിധാനം ഉപയോഗിക്കാനാകില്ലെന്ന് കമ്പനി മാർച്ച് 10 ന് അറിയിച്ചിരുന്നു

Update: 2022-03-14 11:12 GMT
Editor : Dibin Gopan | By : Web Desk
Advertising

റഷ്യയിൽ പ്ലേസ്റ്റോറിൽ ഇടപാടുകൾ നടത്തുന്നതിനും സബ്സ്‌ക്രിപ്ഷനുകളെടുക്കുന്നതും ഗൂഗിൾ വിലക്കിയെന്ന് റിപ്പോർട്ട്. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് വിലക്ക്. രാജ്യത്ത് പരസ്യങ്ങൾക്കും മാധ്യമസ്ഥാപനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നീക്കം.

പേമെന്റ് സംവിധാനത്തിലുണ്ടായ തകരാറുകളെ തുടർന്ന് റഷ്യൻ ഉപഭോക്താക്കൾക്ക് ബില്ലിങ് സംവിധാനം ഉപയോഗിക്കാനാകില്ലെന്ന് കമ്പനി മാർച്ച് 10 ന് അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ആപ്പുകളും ഗെയിമുകളും നൽകുന്ന പെയ്ഡ് സേവനങ്ങൾ പണം നൽകി വാങ്ങാൻ റഷ്യൻ ഉപഭോക്താക്കൾക്ക് സാധിക്കില്ല. സൗജന്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല.

ഗൂഗിൾ പ്ലേ സ്റ്റോർ വഴി നിലവിലുള്ള സബ്സ്‌ക്രിപ്ഷനുകൾ പുതുക്കാനോ കാൻസൽ ചെയ്യാനോ സാധിക്കില്ലെന്നും ഗൂഗിൾ പറഞ്ഞു. എന്നാൽ ഈ പ്രഖ്യാപനത്തിന് മുമ്പ് സബ്സ്‌ക്രിപ്ഷൻ എടുത്ത ഉപഭോക്താക്കൾക്ക് നിലവിലുള്ള ബില്ലിങ് കാലാവധി തീരുന്നത് വരെ സേവനം ഉപയോഗിക്കാൻ സാധിക്കും.

നിലവിലുള്ള ഡെവലപ്പർ സബ്സ്‌ക്രിപ്ഷനുകൾക്ക് ബില്ലിങ് ഗ്രേസ് പിരീയഡ് അനുവദിക്കും കൂടാതെ പേമെന്റ് നടക്കുന്നത് വരെ ഫ്രീ ട്രയലുകൾ തുടരുകയും ചെയ്യും. ഈ തീരുമാനങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടാകുന്നതറിയാൻ ഗൂഗിളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരണമെന്നും കമ്പനി റഷ്യൻ ജനങ്ങളോട് നിർദേശിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News