കണ്ണഞ്ചിപ്പിക്കുന്ന വേഗത, മനംമയക്കുന്ന ഫീച്ചറുകൾ; പുതിയ അധ്യായമെഴുതാൻ ഗോ പ്രോ 10
GP2 പ്രോസസ്സർ വേഗത്തിലുള്ള വീഡിയോ ഫ്രെയിം നിരക്കുകളും ഗുണനിലവാരവും നൽകുന്നു.
യാത്രികന്റെ സഹയാത്രികനാണ് ആക്ഷൻ ക്യാമറകൾ.കയ്യിലൊതുങ്ങിയ കാമറകൊണ്ട് കാഴ്ചകൾ പകർത്താനാവുക എന്നതാണ് ആക്ഷൻ ക്യാമറകൊണ്ടുള്ള വലിയ ഉപകാരം.വ്ലോഗ്ഗിങ് മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്നതും ആക്ഷൻ ക്യാമറകളാണ്. ഒട്ടനവധി സവിശേഷതയുമായി ആക്ഷൻ കാമറ ശ്രേണിയിലെ പുതിയ കാമറ-GoPro ഹീറോ10ബ്ലാക്ക് പുറത്തിറങ്ങി. നിരവധിയായ ഊഹാപോഹങ്ങൾക്കിടയിലാണ് GoPro, ഹീറോ10ബ്ലാക്ക് ഈ മാസം പകുതിയിൽ പ്രഖ്യാപിച്ചത്.
2020ൽ പുറത്തിറങ്ങിയ ഹീറോ9 ബ്ലാക്കിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും ഹീറോ10 ബ്ലാക്കിൽ ഇല്ല.എന്നാൽ GP2 എന്ന് പേരിട്ടിരിക്കുന്ന GoPro- യുടെ പുതിയ പ്രോസസ്സർ, ഹീറോ10 ൽ ശ്രദ്ധേയമായ ചില മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് ഹീറോ 6 ലോഞ്ച് ചെയ്തതിനുശേഷം ഗോപ്രോയുടെ പ്രൊസസറിലേക്കുള്ള ആദ്യ നവീകരണമാണ് GP2
GP2 പ്രോസസ്സർ വേഗത്തിലുള്ള വീഡിയോ ഫ്രെയിം നിരക്കുകളും ഗുണനിലവാരവും നൽകുന്നു. സെക്കൻഡിൽ 60 ഫ്രെയിമുകളിൽ 5.3K വീഡിയോയും, 4Kവീഡിയോ സെക്കൻഡിൽ 120 ഫ്രെയിമിലും 2.7K വീഡിയോ സെക്കൻഡിൽ 240 ഫ്രെയിമിലും ലഭ്യമാണ്. ഗോപ്രോ ഹീറോ9 ലെ ആകർഷണീയമായ ഡിസൈൻ ഏറ്റവും പുതിയ സ്പീഡ് ക്യാമറയിലുമുണ്ട്. 23 മെഗാപിക്സിൽ ഗുണനിലവാരമുള്ളതാണ് ഫോട്ടോസ്. അപ്ഗ്രേഡ് ചെയ്ത ഹൈപ്പർസ്മൂത്ത് 4.0 വീഡിയോ സ്റ്റെബിലൈസേഷനാണ് ഹീറോ10ലുള്ളത്.
മൂന്ന് വശങ്ങളിലും നോയ്സ് റീഡക്ഷനുള്ള മൈക്രോഫോൺ, നൈറ്റ് ടൈംലാപ്സ്, 10 മീറ്റർ ആഴത്തിലെ വാട്ടർപ്രൂഫ് എന്നിവ ഹീറോ10 ന്റെ മറ്റു സവിശേഷതയാണ്. പുതിയ നീല ലോഗോ ഒഴികെ, ഹീറോ10ബ്ലാക്ക്നെ അതിന്റെ മുൻഗാമികളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയില്ല.സ്ക്രീനുകൾ, ലെൻസ്, ഇമേജ് സെൻസർ എന്നിവ മാറ്റമില്ല.
ഹീറോ10ലെ ഫയലുകളെല്ലാം ഗോപ്രോയുടെ ക്ലൗഡ് അക്കൗണ്ടുമായി കണക്റ്റു ചെയ്യാൻ സാധിക്കും. ആക്‌സെസ്സറി കിറ്റുൾപ്പെടെയുള്ള GoPro ഹീറോ10ബ്ലാക്കിന് 449 ഡോളറാണ് വില. ആക്ഷൻ കാമറമാത്രമായി 399 ഡോളറിനും ലഭിക്കും