എസ്23 അടക്കമുള്ള സാംസങ് ഫോണുകൾക്കെതിരെ അപകടമുന്നറിയിപ്പ് നൽകി സർക്കാർ
സാംസങ് മൊബൈൽ ഫോൺ ഉപയോക്താക്കൾ ഒന്നിലധികം അപകടസാധ്യതകൾ നേരിടുന്നതായി സർക്കാർ മുന്നറിയിപ്പ് നൽകുന്നു
സാംസങ് ഗാലക്‌സി സീരീസുകൾ വളരെ പെട്ടെന്നാണ് ജനപ്രീതി പിടിച്ചുപറ്റിയത്. സാംസങും ആപ്പിളും തമ്മിലുള്ള മത്സരം കടുപ്പിച്ചുകൊണ്ടാണ് ഗ്യാലക്‌സി എസ്23 വിപണിയിലേക്കിറങ്ങിയത്. ഐ ഫോണുകളെക്കാളും എന്തുകൊണ്ടും ഒരുപടി മുന്നിൽ നിൽക്കുന്നത് സാംസങ് ഫോണുകളാണെന്ന വാദങ്ങളും ശക്തമായി മാർക്കറ്റിൽ ഉയർന്നിരിക്കുന്നു.
ഇങ്ങനെ സാംസങ് ഫോണുകൾക്ക് പ്രിയമേറുന്നതിനിടെ സുരക്ഷാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സാംസങ് മൊബൈൽ ഫോൺ ഉപയോക്താക്കൾ ഒന്നിലധികം അപകടസാധ്യതകൾ നേരിടുന്നതായി സർക്കാർ മുന്നറിയിപ്പ് നൽകുന്നു. കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ (സിഇആർടി-ഇൻ) വഴിയാണ് മുന്നറിയിപ്പ്. CERT-In Vulnerability Note സിഐവിഎന്‍-2023-0360 എന്ന് ലേബൽ ചെയ്‌തിരിക്കുന്ന മുന്നറിയിപ്പ്, Samsung Mobile Android പതിപ്പുകൾ 11, 12, 13, 14 എന്നിവയെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും വിവരങ്ങൾ ശേഖരിക്കാനും ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി നുഴഞ്ഞുകയറാനും ഈ പ്രശ്നങ്ങളിലൂടെ സാധിക്കുമെന്ന് CERT ഗവേഷകർ പറയുന്നു. സാംസങ് ഗാലക്‌സി എസ് 23യ്‌ക്കും മറ്റ് ഉപയോക്താക്കൾക്കുമെതിരെയാണ് മുന്നറിയിപ്പ് നാക്കിയിരിക്കുന്നത്.
- സാംസങ് ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയ പ്രശ്നങ്ങൾ
- സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് (Knox) ഫീച്ചറുകളിൽ തെറ്റായ ആക്സസ് നിയന്ത്രണം
- ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്‌റ്റ്‌വെയറിലെ ഇന്റിഗർ ഓവർഫ്ലോ പോരായ്മ
- AR ഇമോജി ആപ്പിലെ പ്രശ്നങ്ങൾ
- നോക്സ് സുരക്ഷാ സോഫ്‌റ്റ്‌വെയറിലെ പിശകുകളുടെ തെറ്റായ കൈകാര്യം ചെയ്യൽ.
- softsimd ലൈബ്രറിയിലെ തെറ്റായ ഡാറ്റ സൈസ് പരിശോധന
- Smart Clip ആപ്പിലെ അസാധുവായ ഉപയോക്തൃ ഇൻപുട്ട്
- കോൺടാക്റ്റുകളിലെ ചില ആപ്പ് ഇടപെടലുകൾ ഹൈജാക്ക് ചെയ്യുന്നു.
ഏറ്റവും പുതിയതായി കണ്ടെത്തിയ കേടുപാടുകൾ സാംസങ് മൊബൈൽ ആൻഡ്രോയിഡ് പതിപ്പുകളായ 11, 12, 13, 14 എന്നിവയെ ബാധിക്കുന്നു. Galaxy S23 സീരീസ്, Galaxy Flip 5, Galaxy Fold 5, മറ്റ് Samsung ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സാംസങ് ഉപകരണങ്ങളിലും അപകടസാധ്യത കൂടുതലാണ്.
ചെയ്യേണ്ടത്..
- പെട്ടെന്ന് തന്നെ സുരക്ഷാ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുക- സെറ്റിംഗ്സ്> സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് > ഡൗൺലോഡ് എന്നിങ്ങനെ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
- ജാഗ്രത പാലിക്കുക- അപ്‌ഡേറ്റ് ചെയ്യുന്നത് വരെ അപരിചിതമായ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക.
- ആപ്പുകൾ അപ് ടു ഡേറ്റ് ആയി നിലനിർത്തുക
- ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ ശ്രദ്ധിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ പോലെയുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക.
- ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. അപരിചിതമായ ഇമെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്