നെറ്റില്ലാതെയും യു.പി.ഐ വഴി പണം അയക്കാം... ഇങ്ങനെ
നെറ്റില്ലാതെ യു.പി.ഐ വഴി പണം കൈമാറാൻ സ്മാർട്ഫോണിന്റെ ആവശ്യം പോലുമില്ല
പണം അയക്കാൻ ഫോൺ പേ, ഗൂഗിൾ പേ, പേ.ടി.എം പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. യു.പി.ഐ സംവിധാനം ഉപയോഗിച്ചാണ് ഇത്തരം ആപ്പുകൾ പണം കൈമാറ്റം സാധ്യമാക്കുന്നത്. ഈ ആപ്പുകൾക്കെല്ലാം പണം കൈമാറ്റത്തിന് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. നെറ്റില്ലാതെയും യു.പി.ഐ വഴി പണം കഴിഞ്ഞാലോ? അതെങ്ങനെയെന്ന് നോക്കാം.
1. നെറ്റില്ലാതെ യു.പി.ഐ വഴി പണം കൈമാറാൻ സ്മാർട്ടഫോണിന്റെ ആവശ്യം പോലുമില്ല. ആദ്യമായി നിങ്ങളുടെ ഫോണിൽ *99# ടൈപ്പ് ചെയ്ത് കോൾ ബട്ടൺ അമർത്തുക.
2 . ഇപ്പോൾ നിങ്ങളുടെ സ്‌ക്രീനിൽ ഈ ഓപ്‌ഷനുകൾ ലഭ്യമാകും. പണം അയക്കാനോ ആവശ്യപ്പെടാനോ അതോ ബാലൻസ് അറിയാനോ, ഏതാണ് നമ്മുടെ ആവശ്യം എന്നനുസരിച്ച് അതിന്റെ സംഖ്യ ടൈപ്പ് ചെയ്യുക.
3 . പണം അയക്കാനാണെങ്കിൽ ഒന്ന് അമർത്തുക. മൊബൈൽ നംബർ, യു.പി.ഐ ഐ.ഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് പണം അയക്കാൻ കഴിയുക.
4 . ഏതെങ്കിലും ഒരു ഓപ്‌ഷൻ തെരഞ്ഞെടുത്താൽ പണം അയക്കേണ്ട ആളുടെ മൊബൈൽ നംബർ, യു.പി.ഐ ഐ.ഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകണം.
5 . അയക്കാനുള്ള തുക ടൈപ്പ് ചെയ്യുക
6 . അവസാനമായി നിങ്ങളുടെ യു.പി.ഐ പിൻ നൽകി സെൻഡ് ഓപ്‌ഷൻ സെലക്ട് ചെയ്യുക.