പാചകത്തിന് കുക്കറുപയോഗിക്കുമ്പോള്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

പാചകത്തിനിടെ തിളച്ചുതൂവില്ല എന്നതാണ് ഈ കുക്കറുകളുടെ ഏറ്റവും വലിയ പ്രത്യേകത.

Update: 2023-01-14 08:13 GMT
By : Web Desk
Advertising

പാചകം എളുപ്പമാക്കാന്‍ എന്തെല്ലാം വേണമെന്ന ചോദ്യത്തിന്‍റെ ഉത്തരത്തില്‍ മുന്നില്‍ നില്‍ക്കും കുക്കര്‍ എന്ന പേര്. ഇന്നത്തെ കാലത്ത് ഒരു കുക്കറില്ലാത്ത അടുക്കളയെ അടുക്കളയെന്ന് പറയാനേ കഴിയില്ല. പാചകത്തിന് കുക്കറുപയോഗിക്കുമ്പോള്‍ പക്ഷേ നിങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

  1. കുക്കറിന്‍റെ മൂടിയിലുള്ള റബ്ബര്‍ ഗാസ്കറ്റിന് വിള്ളല്‍ വന്നിട്ടുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. ഇത് ഊരിമാറ്റി വേണം കഴുകാന്‍. ശേഷം ഉണങ്ങിയതിന് ശേഷം മൂടിയിലേക്ക് തിരികെ വെക്കാം. കുക്കറിന്‍റെ ഉപയോഗത്തിന് അനുസരിച്ച് ഈ ഗാസ്കറ്റുകള്‍ വര്‍ഷംതോറും മാറ്റണം.
  2. കുക്കര്‍ പാത്രത്തിന്‍റെ വക്കിലായി ഭക്ഷണം ഉണങ്ങിപ്പിടിച്ച് ഇരിക്കാതെ കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പിക്കണം.
  3. കുക്കറിന്‍റെ കപ്പാസിറ്റിയിലും കൂടുതല്‍ സാധനങ്ങള്‍ പാചകം ചെയ്യാന്‍ ശ്രമിക്കരുത്. ഇത് കുക്കര്‍ പൊട്ടിത്തെറിക്കാനിടയാക്കും. ഭക്ഷണത്തിന്‍റെ രുചിയെയും ബാധിക്കും.
  4. പാചകത്തിന് ആവശ്യമായ വെള്ളം ഉറപ്പുവരുത്തണം. അമിതമായി കുറയാനും കൂടാനും പാടില്ല.
  5. തിളച്ചുതൂവുന്ന ഭക്ഷണങ്ങള്‍ വേവിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത വേണം. പ്രഷര്‍ റിലീസ് ചെയ്യുന്ന കുക്കറിന്‍റെ വാല്‍വുകള്‍ അടയാന്‍ സാധ്യത കൂടുതലാണ്.
  6. പാചകം കഴിഞ്ഞാല്‍ ഇറക്കിവെച്ച കുക്കറിലെ പ്രഷര്‍ പെട്ടെന്ന് നീക്കം ചെയ്യരുത്. പ്രഷര്‍ തനിയെ ഒഴിഞ്ഞുപോകുംവരെ കാത്തിരിക്കാന്‍ കഴിയുമെങ്കില്‍ അതാണ് നല്ല മാര്‍ഗം. അല്ലെങ്കില്‍ മൂടിക്ക് മുകളിലൂടെ തണുത്ത വെള്ളം ഒഴിച്ച് തണുപ്പിച്ചെടുക്കാം. മുഖത്തേക്കും ശരീരത്തിലേക്കും ആവി എടുക്കാത്ത വിധത്തില്‍ ദൂരേക്ക് മാറ്റിപ്പിടിച്ച് വിസിലുയര്‍ത്തിയും ആവി കളയാം.

വൈവിധ്യമാര്‍ന്ന ഗൃഹോപകരണങ്ങളിലൂടെ ഒന്നരപതിറ്റാണ്ടായി വിപണിയില്‍ സജീവമാണ് ഇംപെക്സ്. സ്റ്റെയിൻലെസ്സ് സ്റ്റീൽ, അലൂമിനിയം വിഭാഗങ്ങളിലായി വ്യത്യസ്ത തരം കുക്കറുകളാണ് ഇംപെക്സ് ബ്രാന്‍ഡ് ഇന്ന് പുറത്തിറക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, പത്ത് ലിറ്ററുകളിലായി വ്യത്യസ്ത കപ്പാസിറ്റിയുള്ള കുക്കറുകള്‍ ഇംപെക്സിനുണ്ട്.

ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇംപെക്സിന്‍റെ ബ്രാന്‍ഡുകള്‍ വിപണി പിടിച്ചത്. അതില്‍ അവസാനത്തേതാണ് ഡ്രിപ് ലെസ് സീരീസ് പ്രഷര്‍ കുക്കറുകള്‍. പാചകത്തിനിടെ തിളച്ചുതൂവില്ല എന്നതാണ് ഈ കുക്കറുകളുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ക്ലീനിംഗ് ജോലികള്‍ കുറയുന്നു, ഗ്യാസ് സ്റ്റൗവിന്‍റെ ആയുസ്സും കൂടുന്നു.

Full View

ഡ്രിപ്‍ലൈസ് സീരീസ് പ്രഷര്‍ കുക്കറുകളിലെ ഓവര്‍ഫ്ലോ തടയുന്ന സ്മാര്‍ട്ട് സ്പില്‍ കണ്‍ട്രോള്‍ ഫീച്ചര്‍ ഗ്യാസ് സ്റ്റൗവും അടുക്കളയും വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഡ്രിപ്പ് പ്രിവന്‍ഷന്‍ ഫീച്ചര്‍ ഗ്യാസ് സ്റ്റൗ ബര്‍ണറുകള്‍ നനയാതെ കാത്ത് മഞ്ഞനിറത്തിലുള്ള ജ്വാല കുറച്ച് പാചകം കാര്യക്ഷമമാക്കുന്നു..

ഏറ്റവും ഉയർന്ന നിലവാരമുള്ള 8011-ഗ്രേഡ് പ്യുവർ വിർജിൻ അലുമിനിയം ഉപയോഗിച്ചാണ് ഈ കുക്കർ നിർമിച്ചിട്ടുള്ളത്. കൃത്യമായ മർദ്ദം നിലനിർത്തുന്ന വെയ്റ്റ്-സെറ്റ്, മെറ്റാലിക് സേഫ്റ്റി വാൽവ്, സ്മാർട്ട് ഗാസ്‌കറ്റ് വെന്‍റ് റിലീസ് സിസ്റ്റം എന്നിവ കുക്കറിന്‍റെ മറ്റ് സുരക്ഷ സവിശേഷതകളാണ്.


For More Details:

Website: https://impexstore.com/

Instagram : https://instagram.com/impexhome?igshid=YmMyMTA2M2Y

Facebook: https://www.facebook.com/impexhome

Tags:    

By - Web Desk

contributor

Similar News