ഞെട്ടിക്കുന്ന വില; സിനിമാറ്റിക്ക് ക്യാമറ- ഐ ഫോണ്‍ 13 പുറത്തിറങ്ങി
ബാറ്ററി ബാക്കപ്പും വർധിപ്പിച്ചിട്ടുണ്ട്- ഐ ഫോൺ 12 നേക്കാൾ ഐഫോൺ 13 മിനിക്ക് 1.5 മണിക്കൂറും ഐ ഫോണും 2.5 മണിക്കൂറും അധികമായി ബാറ്ററി ലൈഫ് ലഭിക്കും.
കാത്തു കാത്തിരുന്ന് ഒടുവിൽ ഐ ഫോൺ 13 പുറത്തിറങ്ങി. 5 ജി കരുത്തുമായാണ് പുതിയ ഐ ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. . ഐ ഫോൺ 13, ഐ ഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ. എന്നിവയാണ് പുറത്തിറങ്ങിയത്.
ഐ ഫോൺ 12 ന്റെ ഫ്‌ളാറ്റ് എഡ്ജ് ഡിസൈനാണ് 13 ലും പിന്തുടർന്നിരിക്കുന്നത്. പിങ്ക്, ബ്ലൂ, മിഡ്‌നൈറ്റ്, സ്റ്റാർ ലൈറ്റ്, പ്രൊഡക്റ്റ് റെഡ് അഞ്ച് പുതിയ നിറങ്ങളിലും ഫോൺ ലഭിക്കും.
ഐ ഫോൺ 13 നും മിനിക്കും എക്‌സ്ഡിആർ ഡിസ്‌പ്ലെയാണ് നൽകിയിരിക്കുന്നത്.
പിന്നിൽ രണ്ടിൽ കൂടുതൽ ക്യാമറകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഡയഗണൽ ഡിസൈനിലുള്ള 2 ക്യാമറകൾ മാത്രമാണ് 13 ന് നൽകിയിരിക്കുന്നത്. 12 എംപി വൈഡ് ആംഗിൾ ക്യാമറ പക്ഷേ സവിശേഷമായൊരു പ്രത്യേകത ആപ്പിൾ ആ ക്യാമറയിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്.-സിനിമാറ്റിക്ക് മോഡ്. ചലിക്കുന്ന വസ്തുക്കളെ ഫോൺ ട്രാക്ക് ചെയ്യുകയും ഓട്ടോമാറ്റിക്കായി ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും.
ഐ ഫോൺ 13 പ്രോയ്ക്ക് മൂന്ന് ക്യാമറകളുണ്ട്. ബാറ്ററി ബാക്കപ്പും വർധിപ്പിച്ചിട്ടുണ്ട്- ഐ ഫോൺ 12 നേക്കാൾ ഐഫോൺ 13 മിനിക്ക് 1.5 മണിക്കൂറും ഐ ഫോണും 2.5 മണിക്കൂറും അധികമായി ബാറ്ററി ലൈഫ് ലഭിക്കും. ഐ ഫോൺ 13 മിനിക്ക് 69,000 രൂപയും ഐ ഫോൺ 13 ന്79,900 രൂപയും ഐ ഫോണ്‍ ഐ ഫോൺ 13 പ്രോയ്ക്ക് 1,19,900 രൂപയും ഐ ഫോൺ 13പ്രോ മാക്‌സിന് 1,29,900 രൂപയുമാണ് വില. എല്ലാം 128 ജിബി മോഡലാണ്.