ഇൻഫിനിക്‌സ് സീറോ 5ജി സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു; കൂടുതൽ അറിയാം
രണ്ട് സ്മാർട്ട്‌ഫോണുകളും ഫെബ്രുവരി 11 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും
ചൈനയുടെ ട്രാൻസ്‌ഷൻ ഹോൾഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ ഇൻഫിനിക്‌സ് സീറോ 5ജി, ഇൻഫിനിക്‌സ് സീറോ 5ജി 2023, ഇൻഫിനിക്‌സ് സീറോ 5ജി 2023 ടർബോ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ഇൻഫിനിക്‌സ് സീറോ സീരീസ് ഹാൻഡ്‌സെറ്റുകൾ 6nmഅധിഷ്‌ഠിത മീഡിയടെക് ഡൈമെൻസിറ്റി SoCകളാൽ പ്രവർത്തിക്കുന്നു.
കൂടാതെ 120Hz പുതുക്കൽ നിരക്കുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേകളുമുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് പ്രത്യേകതയാണ്. ഇവയിൽ 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയുണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളും ഫെബ്രുവരി 11 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.
ഇൻഫിനിക്‌സ് സീറോ 5ജി 2023 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയാണ് വില. ഇൻഫിനിക്‌സ് സീറോ 5G 2023 ടർബോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും വിലവരുന്നു. കോറൽ ഓറഞ്ച്, പേളി വൈറ്റ്, സബ്മറൈനർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഇവ എത്തുന്നത്.
പുതിയ ഇൻഫിനിക്‌സ് സീറോ 5G ഡിവൈസുകൾ നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിൽപന സമയത്ത് എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാകും. 10000 രൂപ വിലയുള്ള ഒരു പഴയ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ ഇൻഫിനിക്‌സ് സീറോ 5ജി 2023ക്ക് 1,500 രൂപയും ടർബോയ്ക്ക് 2,000 രൂപയും എക്സ്ചേഞ്ച് ബോണസ് ലഭിക്കും. കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്.