ഐ.ജി ടിവി ഇനി ഇൻസ്റ്റഗ്രാം ടിവി
ദൈർഘ്യമേറിയ വീഡിയോകൾ പങ്കുവെക്കുന്ന ഇൻസ്റ്റഗ്രാമിന്റെ സംവിധാനമായ ഐ.ജി ടിവി റീബ്രാൻഡ് ചെയ്യാൻ ഇൻസ്റ്റഗ്രാം. വലിയ ഫോർമാറ്റ് വീഡിയോകൾ ഇനി ഇൻസ്റ്റഗ്രാം ടിവി എന്ന പേരിലാണ് അറിയപ്പെടുക. അറുപത് മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾ ഇനിമുതൽ ഇൻസ്റ്റഗ്രാം ടിവിയിൽ ഇൻസ്റ്റഗ്രാം ഹോം പേജിൽ തന്നെ ലഭ്യമാകും. ഒരു മണിക്കൂറോളം ദൈർഘ്യമുള്ള വിഡിയോകൾ ഐജി ടിവിയിൽ പോസ്റ്റ് ചെയ്യുകയും ഒരു മിനിറ്റ് വരെയുള്ള വിഡിയോകൾ ഇതുവരെ ന്യൂസ് ഫീഡിലുമായിരുന്നു.
ഐജി ടിവിയേയും ന്യൂസ് ഫീഡ് വിഡിയോകളേയും 'ഇന്‍സ്റ്റഗ്രാം വിഡിയോ' എന്ന പേരില്‍ ഒന്നിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി യൂസർമാരുടെ പ്രൊഫൈലില്‍ പുതിയ വിഡിയോ ടാബ് തന്നെ അവതരിപ്പിക്കുകയും ചെയ്യും.യൂട്യൂബുമായുള്ള മത്സരത്തിന് വേണ്ടിയായിരുന്നു 2018ൽ ഇൻസ്റ്റഗ്രാം ഐ.ജി ടിവി അവതരിപ്പിക്കുന്നത്.