ഫോട്ടോ അപ്‌ലോഡിങ് ഇനി പുതിയ രീതിയിൽ; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
ടിക്ടോക്കിലേത് പോലെ മാറ്റങ്ങളായിരുന്നു ഇൻസ്റ്റഗ്രാം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്
ഇൻസ്റ്റഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇൻസ്റ്റഗ്രാം അൾട്രാ-ടോൾ 9:16 ഫോട്ടോകൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റഗ്രാം പരീക്ഷിക്കുമെന്നാണ് ഇൻസ്റ്റഗ്രാം അറിയിച്ചത്. ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേരിയാണ് പുതിയ പരീക്ഷണത്തെ കുറിച്ച് പറഞ്ഞത്. നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്‌ക്രോൾ ചെയ്യുമ്പോൾ സ്‌ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയും.
വീഡിയോകൾക്കൊപ്പം ഇൻസ്റ്റഗ്രാം ഫീഡിന്റെ പുതിയ സൈസ് സ്‌ക്രീൻ പതിപ്പ് ഉൾപ്പെടുന്ന ആപ്ലിക്കേഷനിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും ആദം മൊസേരി പറഞ്ഞു. പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ഓവർലേ ഗ്രേഡിയന്റുകൾ ചേർക്കുന്നുണ്ട്. ഇതോടെ ടെക്സ്റ്റ് വായിക്കാൻ എളുപ്പമാകും.
ടിക്ടോക്കിലേത് പോലെ മാറ്റങ്ങളായിരുന്നു ഇൻസ്റ്റഗ്രാം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്നാണ് മെറ്റ ഈ തീരുമാനത്തിൽ നിന്ന് പിന്മാറിയത്. ഈ ആശയങ്ങളിൽ നിന്ന് പിന്മാറുന്നുണ്ടെങ്കിലും പുതിയ ആശയങ്ങളും ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം ടീം അറിയിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് പല പ്രമുഖ വ്യക്തികളും ടിക് ടോക്കിനെ പോലെ ഇൻസ്റ്റഗ്രാം അനുകരിക്കുന്നത് അവസാനിപ്പിക്കണമെന്നും പഴയ ഇൻസ്റ്റഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.