ഐജിടിവി ആപ്പ് ഇനിയില്ല; ഇൻസ്റ്റഗ്രാമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി മെറ്റ
മാർച്ച് പകുതിയോടെ പ്ലേസ്റ്റോറിൽ നിന്നും ആപ്‌സ്റ്റോറിൽ നിന്നും ഐജിടിവി നീക്കം ചെയ്യപ്പെടും
ദൈർഘ്യമേറിയ വിഡിയോകൾ പോസ്റ്റ് ചെയ്യാൻ വേണ്ടി ഉപയോഗിച്ച ഐജിടിവി ആപ്പിന്റെ പ്രവർത്തനം ഇൻസ്റ്റഗ്രാം നിർത്തിവെച്ചു. ഈ വർഷം മാർച്ച് പകുതിയോടെ പ്ലേസ്റ്റോറിൽ നിന്നും ആപ്‌സ്റ്റോറിൽ നിന്നും ഐജിടിവി നീക്കം ചെയ്യപ്പെടും.
ഇൻസ്റ്റാഗ്രാമിലെ വീഡിയോ ലളിതമാക്കാനും മെച്ചപ്പെടുത്താനുമാണ് മെറ്റയുടെ തീരുമാനം. ഇക്കാര്യം ബ്ലോഗ് പോസ്റ്റിലൂടെ മെറ്റ വെളിപ്പെടുത്തി. ഇതോടെ പ്രധാന ഇൻസ്റ്റാഗ്രാം ആപ്പ് വഴി എല്ലാ വീഡിയോ ഉള്ളടക്കങ്ങളും ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാനുമാണ് ഇൻസ്റ്റന്റ്ഗ്രാമിന്‌റെ ശ്രമം.
ആളുകളെ കൂടുതൽ ആകർഷിപ്പിക്കാൻ റീൽസുകളിലും പുതുയമാറ്റങ്ങൾ വരുത്തും. റീൽസുകളിൽ പരസ്യം കൊണ്ടു വരാനും അതിൽ നിന്ന് ആളുകൾക്ക് വരുമാനമുണ്ടാക്കനുമാണ് ശ്രമിക്കുന്നത്. യൂട്യൂബിനോട് മത്സരിക്കുന്നതിന് വേണ്ടി 2018ലാണ് ഐജിടിവി ആപ്പ് ഇൻസ്റ്റഗ്രാം ലോഞ്ച് ചെയ്തത്.