നിങ്ങൾ എത്ര നേരം ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്നു? അറിയാം...

Update: 2022-01-18 07:03 GMT
Advertising

യുവതലമുറയിൽ ഉള്ളവർ കൂടുതൽ സജീവമായി ഇടപെടുന്ന സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാം. റീലിസ് നിർമ്മിക്കാനും സ്റ്റോറികൾ പങ്കുവെക്കാനും സന്ദേശങ്ങൾ കൈമാറാനും അങ്ങനെ പലവിധ ഉപയോഗങ്ങൾക്കായി നമ്മൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു. നിങ്ങൾ ഒരുദിവസം എത്ര നേരം ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്നുണ്ട്? അതറിയാൻ വഴിയുണ്ടോ എന്നല്ലേ, വഴിയുണ്ട്. നിങ്ങൾ ഇൻസ്റ്റഗ്രാമിൽ എത്ര സമയം ചെലവഴിക്കുന്നുണ്ടെന്ന് അറിയാനുള്ള വഴി അറിയാം..

1 . നിങ്ങളുടെ സ്മാർട്ടഫോണിൽ ഇൻസ്റ്റഗ്രാം ആപ്പ് തുറക്കുക.

2 . നിങ്ങളുടെ പ്രൊഫൈലിലേക്ക് പോവുക

3 . മെനുവിലേക്ക് പോവുക

4 . ആക്ടിവിറ്റി യിൽ ക്ലിക്ക് ചെയ്ത് സമയം തെരഞ്ഞെടുക്കുക.

നിങ്ങൾ കഴിഞ്ഞ ആഴ്ച ഇൻസ്റ്റഗ്രാമിൽ ചെലവഴിച്ച ശരാശരി സമയം നിങ്ങൾക്ക് കാണാൻ കഴിയും

Summary : Instagram user? Here is how to find out time spent on app

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News