മുന്ന് കിടിലൻ സ്റ്റോറി അപ്‌ഡേറ്റുമായി ഇൻസ്റ്റഗ്രാം
ഏറ്റവും പുതിയ വേർഷനിലാണ് ഈ ഫീച്ചറുകൾ ലഭ്യമാവുക
ഇൻസ്റ്റഗ്രാമിലെ സ്റ്റോറി ഫീച്ചർ കൂടുതൽ രസകരമാക്കാൻ മുന്ന് കിടിലൻ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിരിക്കുകയാണ് മെറ്റ. അദ്യത്തെ അപ്‌ഡേറ്റ് നമ്മൾ ഫീഡ് സക്രോൾ ചെയ്യുമ്പോൾ സ്‌റ്റോറികൾ ഐഫോണിലെ ഡൈനാമിക് ഐലന്റ് പോലെ കാണിക്കുന്നതാണ്. വളരെ ഭംഗിയോടെയാണ് ഇൻസ്റ്റഗ്രാം ഈ അപ്‌ഡേറ്റ് ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സ്‌റ്റോറി കാണാൻ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ പ്ലാറ്റ്‌ഫോം ലക്ഷ്യം വെക്കുന്നത്. ഏറ്റവും പുതിയ വേർഷനിലാണ് ഈ ഫീച്ചർ ലഭിക്കുക.
അടുത്ത അപ്‌ഡേറ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ക്യാപ്ഷൻ ആഡ് ചെയ്യാമെന്നുള്ളതാണ്. സ്റ്റോറി വിൻഡോയിലേക്ക് വന്ന് ആഡ് ക്യാപ്ഷൻ എന്ന ടാബ് ടാപ്പ് ചെയ്ത് ക്യാപ്ഷൻ ആഡ് ചെയ്യാൻ സാധിക്കും. മൂന്നാമത്തെ അപ്‌ഡേറ്റ് പ്രിവ്യു സ്റ്റോറി ഹൈലൈറ്റാണ്. നമ്മൾ ഒരാളുടെ സ്‌റ്റോറി ഹൈലൈറ്റ് കാണുമ്പോൾ പ്രിവ്യു ബട്ടൺ ടാപ്പ് ചെയ്ത് നമുക്ക് സ്റ്റോറികൾ സെലക്ട ചെയ്ത് കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് കൂടുതൽ സ്റ്റോറികളുള്ള ഹൈലൈറ്റുകൾ കാണുമ്പോൾ വളരെയധികം ഉപകാരപ്പെടും.
ഇൻസ്റ്റഗ്രാമിൽ ക്രിയേറ്റേഴ്സിന് അവരുടെ ആരാധകരുടെ കമൻുകൾ സ്റ്റോറിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ഫീച്ചർ മെറ്റ നേരത്തെ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ ക്രിയേറ്റേഴ്സിന് തങ്ങളുടെ പോസ്റ്റിലോ റീലിലോ വരുന്ന കമന്റുകൾ സ്‌റ്റോറിയുലൂടെ പങ്കുവെക്കാൻ സാധിക്കും.