8k യിൽ സിനിമ ചെയ്യാം... വരുന്നു കാനോണിന്റെ പുതിയ ഹൈബ്രിഡ് കാമറ
120p വിഡിയോക്കൊപ്പം ഓഡിയോ റെക്കോർഡ് ചെയ്യാനുള്ള കഴിവ്, ഡ്യുവൽ ബേസ് ISO, എക്സ്എൽആർ അഡാപ്റ്ററുകളെ പിന്തുണയ്ക്കുന്ന കാനന്റെ ആക്സസറി ഷൂ, ടാലി ലൈറ്റ്, ടൈംകോഡ് പോർട്ട് എന്നിവയും R5C യിലുണ്ട്
കാനൻ ഇഒഎസ് സിനിമാ സീരീസിലെ ഏറ്റവും പുതിയ ക്യാമറയാണ് Canon EOS R5C.തൊട്ടു മുമ്പുള്ള Canon EOS R5 ന്റെ സിനിമ അപ്‌ഡേഷൻ കൂടിയാണ് ഈ ഹൈബ്രിഡ് കാമറ. എന്നാൽ ഫോട്ടോഗ്രാഫർമാരെയും R5C നിരാശപ്പെടുത്തിയില്ല. 45 മെഗാപിക്സൽ ഫുൾ ഫ്രെയിം സിമോസ് സെൻസറോടെ 8k യിൽ 60p റോ വീഡിയോ എടുക്കാം എന്നതാണ് ഇതിന്റെ പ്രൗഢി.
ചൂടുപിടിക്കുന്ന ബോഡി ആയിരുന്നു Canon EOS R5ന്റെ ഏറ്റവും വലിയ വെല്ലുവിളിയായി പറഞ്ഞിരുന്നത്. എന്നാൽ R5C ഇതിനെയെല്ലാം മറി കടന്നാണ് വിപണിയിൽ ഇറക്കുന്നത്. വീഡിയോ നിർമ്മാണത്തിനായി പ്രതേകം ബട്ടണുകളും ബോഡി ചൂടുപിടിക്കാതിരിക്കാൻ വായുസഞ്ചാരം ഡിസൈനും ഇതിലുണ്ട്. ഇന്റേണൽ കൂളിംഗ് ഫാൻ തടസ്സമില്ലാതെ 8K 60p ഷൂട്ട് ചെയ്യാനുള്ള കഴിവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമയബന്ധിതമല്ലാത്ത വീഡിയോ റെക്കോർഡിങ് സംവിധാനം R5Cയുടെ പ്രതേകതയാണ്. 120p വിഡിയോക്കൊപ്പം ഓഡിയോ റെക്കോർഡ് ചെയ്യാനുള്ള കഴിവ്, ഡ്യുവൽ ബേസ് ISO, എക്സ്എൽആർ അഡാപ്റ്ററുകളെ പിന്തുണയ്ക്കുന്ന കാനന്റെ ആക്സസറി ഷൂ, ടാലി ലൈറ്റ്, ടൈംകോഡ് പോർട്ട് എന്നിവയും R5C യിലുണ്ട്.
വിഡിയോക്കും ഫോട്ടോക്കും പ്രത്യേകം ബട്ടണുകൾ ക്രമീകരിച്ചിട്ടുണ്ട്. കണ്ണിനും മുഖത്തിനും ഓട്ടോ ഫോക്കസ് പ്രതേകമുണ്ട്. ക്യാമറയ്ക്കുള്ളിൽ നീങ്ങുമ്പോൾ, R5C-യിൽ ഇനി സെൻസർ-ഷിഫ്റ്റ് IBIS ഇല്ല. താപ ഉൽപ്പാദനം കുറയ്ക്കുന്നതിനാണ് തങ്ങൾ ഇത് നീക്കം ചെയ്തതെന്നും കാനൻ പറയുന്നു. സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഹൈ മോഡുകളിൽ ഡിജിറ്റൽ സ്റ്റെബിലൈസേഷൻ ഇപ്പോഴും ലഭ്യമാണ് കൂടാതെ ലെൻസിൽ ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷന്റെ സാധ്യതയുമുണ്ട്.അതേസമയം R5-ൽ നിശബ്ദമായിരുന്ന 4k 120 ഇപ്പോൾ ഒരു ഓപ്‌ഷണൽ ഓഡിയോ WAV ഫയലിനൊപ്പം ലഭ്യമാണ്, കൂടാതെ R5 8k RAW-നെ ആന്തരികമായി 30p വരെ പിന്തുണയ്‌ക്കുമ്പോൾ, R5C ഇത് ഒരു ബാഹ്യ പവർ സപ്ലൈ ഉപയോഗിച്ച് 60p ആയി ഉയർത്തുന്നു.ഫോട്ടോഗ്രാഫിയിൽ,നിശബ്ദ ഇലക്ട്രോണിക് ഷട്ടർ മോഡോടുകൂടിയ 45 മെഗാപിക്സൽ ഫുൾ ഫ്രെയിം ഡിജിക് എക്സ് പ്രൊസസറുകൂടിയുള്ള സ്റ്റിൽ ക്യാമറയാണ് R5C. FExpress 2.0 ടൈപ്പ് ബിയും ഒരു SD കാർഡും എടുക്കാൻ കഴിയുന്ന രണ്ട് മെമ്മറി കാർഡ് സ്ലോട്ടുകൾ ഉണ്ട്.4499 ഡോളറായിരിക്കും Canon EOS R5C യുടെ ഏകദേശ വില.