2007ലെ പൊട്ടിക്കാത്ത ഐഫോൺ വിറ്റത് 52 ലക്ഷത്തിന്
എൽസിജി എന്ന ലേല സൈറ്റിലാണ് വിൽപ്പന നടന്നത്. 2023 വിന്റർ പ്രീമിയർ ലേലത്തിലാണ് ഐഫോൺ ലേലത്തിൽ പോയത്
സ്മാർട്ട്‌ഫോണിൽ വിപ്ലവം തീർത്താണ് 2007ൽ ആപ്പിൾ ആദ്യത്തെ ഐഫോൺ പുറത്തിറക്കുന്നത്. സ്റ്റീവ് ജോബ്‌സ് അന്ന് അവതരിപ്പിച്ച ഐഫോണിന് 3.5 ഇഞ്ച് ഡിസ്പ്ലേ, 2 മെഗാപിക്സൽ ക്യാമറ, ഹോം ബട്ടൺ തുടങ്ങിയ ഫീച്ചറുകളാണ് ഉണ്ടായിരുന്നത്. ആദ്യ തലമുറയിലെ ഐഫോണുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. എത്ര പണം കൊടുത്തും സ്വന്തമാക്കാൻ പലരും താൽപര്യപ്പെടാറുമുണ്ട്. പഴയ ഐഫോൺ വലിയ തുകക്ക് ലേലത്തിൽ വാങ്ങിയത് മുൻപ് വാർത്തയായിരുന്നു. ഇപ്പോഴിതാ ആദ്യ തലമുറയിലെ പൊട്ടിക്കാത്ത ഐഫോൺ ലേലത്തിൽ വമ്പൻ വിലയ്ക്ക് വിറ്റുപൊയിരിക്കുന്നു. 63,356 ഡോളറിനാണ് ഫോൺ വിറ്റത്. അതായത് 52 ലക്ഷം ഇന്ത്യൻ രൂപ. എൽസിജി എന്ന ലേല സൈറ്റിലാണ് വിൽപ്പന നടന്നത്. 2023 വിന്റർ പ്രീമിയർ ലേലത്തിലാണ് പഴയ ഐഫോൺ ലേലത്തിൽ പോയത്.
ടാറ്റൂ ആർട്ടിസ്റ്റ് കാരെൻ ഗ്രീനിന്റെ ഉടമസ്ഥതയിലുള്ള 8 ജിബി സ്റ്റോറേജ് ഫോണിന് തുടക്കത്തിൽ 50,000 ഡോളർ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 27 തവണത്തെ ലേലംവിളിക്ക് ശേഷമാണ് ഈ വിലയിൽ എത്തിയത്. 2500 ഡോളറായിരുന്നു പ്രാരംഭ വില.
കാരെൻ ഗ്രീന് ഈ ഐഫോൺ സമ്മാനമായി ലഭിച്ചതാണ്. ഗ്രീൻ ഇത് പൊട്ടിക്കുക പോലും ചെയ്തില്ല. പിന്നീട് ഇത് വിൽക്കാൻ ശ്രമം നടത്തിയെങ്കിലും കാര്യമായ വില ലഭിക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു അപ്പോഴാണ് പഴയ ഐഫോൺ ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയ കാര്യം ഗ്രീൻ അറിയുന്നത്. ഇതോടെ സൈറ്റിനെ സമീപിക്കുകയായിരുന്നു.
ആദ്യത്തെ ഐഫോണിനെ അനൗദ്യോഗികമായി ഐഫോൺ 1 അല്ലെങ്കിൽ ഐഫോൺ 2ജി എന്നാണ് വിളിച്ചിരുന്നത്. വിളിക്കുന്നു, കൂടാതെ 4ജിബി , 8ജിബി 16 ജിബി സ്റ്റോറേജുമായാണ് ഫഫഫോൺ വന്നത് മികച്ച റാം വാഗ്ദാനം ചെയ്യുന്ന ഇന്നത്തെ ഫോണുകളിൽ നിന്ന് എത്രയോ അകലെയായിരുന്നു ആദ്യകാലത്തെ ഫോൺ ഏറ്റവും പുതിയ ഐഫോൺ 6ജിബി റാമും 1 ടിബി വരെ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. കാമറ 2 എംപിയിൽ നിന്ന് 48 എംപിയിലേക്ക് മാറി.