ആളുകളെ ബ്ലോക്ക് ചെയ്യാനുളള ഫീച്ചർ എക്‌സിൽ നിന്ന് ഒഴിവാക്കുമെന്ന് മസ്‌ക്
ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യാൻ പോവുകയാണെന്നും എന്നാൽ ഡയറക്ട് മെസേജ് സംവിധാനത്തിൽ ഇത് നിലനിർത്തുമെന്നും മസ്‌ക് എക്‌സിൽ കുറിച്ചു
സാമൂഹ്യമാധ്യമങ്ങളിൽ ശല്യങ്ങളൊഴിവാക്കാൻ പലരെയും സഹായിച്ചിട്ടുള്ള ഒരു സുരക്ഷാ ഫീച്ചറാണ് ബ്ലോക്ക് ചെയ്യാനും അൺബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യം. എന്നാൽ സോഷ്യൽമീഡിയ പ്ലാറ്റഫോമായ എക്‌സിൽ നിന്ന് ഈ സംവിധാനം ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മസ്‌ക്.
ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യാൻ പോവുകയാണെന്നും എന്നാൽ ഡയറക്ട് മെസേജ് സംവിധാനത്തിൽ ഇത് നിലനിർത്തുമെന്നും മസ്‌ക് എക്‌സിൽ കുറിച്ചു. ഇതിന് പകരം മ്യൂട്ട് സംവിധാനം ഉപയോഗിക്കാനാകും. ഇതിലൂടെ മ്യൂട്ട് ചെയ്ത അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റുകൾ നമ്മുടെ ഫീഡിൽ വരുന്നത് ഒഴിവാക്കാനാകും.
അതേസമയം എക്‌സിൽ നിന്ന് ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്താൽ അത് അപ്പ് സ്റ്റോറിന്റെയും ഗൂഗിൾ പ്ലേയുടെയും നിബന്ധനകൾക്ക് വിരുദ്ധമാകും. യൂസർ ജനറേറ്റഡ് ഉള്ളടക്കമുള്ള അപ്പുകളിൽ മറ്റ് ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നാണ് ഗൂഗിൾ പ്ലേ യുടെ യും ആപ്പ സ്റ്റോറിന്റെയും നിബന്ധന.