ഉത്സവ സീസണിൽ ഇന്ത്യയിൽ നോയിസ് വിറ്റത് 20 ലക്ഷം വാച്ചുകൾ
കോളിങ്ങ് വാച്ചുകളാണ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത്
ന്യൂഡൽഹി: സ്മാർട്ട് വാച്ച് നിർമാതാക്കളായ നോയിസ് കഴിഞ്ഞ ഉത്സവ സീസണിൽ ഇന്ത്യയിൽ വിറ്റത് 20 ലക്ഷം വാച്ചുകൾ. വാച്ചുകളിൽ കോളിങ്ങ് വാച്ചുകളാണ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത്. കൗണ്ടർ പോയിൻറ് റിസർച്ച് ഡാറ്റ അനുസരിച്ച് 312 ശതമാനം വിൽപ്പന വർധനവാണ് നോയിസിനുണ്ടായിട്ടുള്ളത്.
രാജ്യത്തെ സ്മാർട്ട് വാച്ച് വിഭാഗത്തിൽ 26 ശതമാനം ഷെയറോടെ നോയിസ് രണ്ടാം സ്ഥാനത്താണ്. ഗവേഷണ അനലിസ്റ്റ് അൻഷിക ജെയിൻ പറയുന്നതിനനുസരിച്ച് '2022 ഇന്ത്യയുടെ സ്മാർട്ട് വാച്ച് കയറ്റുമതി പ്രതിവർഷം 4 മടങ്ങ് വർധിച്ചു'. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡും നോയ്‌സ് ആണ്.
ബ്ലൂടൂത്ത് കോളിംഗ് ഫീച്ചറുകളുള്ള കൂടുതൽ മോഡലുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. വയർലെസ് കണക്റ്റിവിറ്റി ഉള്ള 1.33 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ ആണ് നോയിസ് സ്മാർട്ട് വാച്ചുകള്‍ക്ക്. പത്തു ദിവസം വരെ ചാർജ് നിൽക്കുമെന്നതും വാട്ടർപ്രൂഫ് ആണെന്നതും നോയിസിൻറെ പ്രത്യകതയാണ്.