ഇനി വാട്സ്ആപ്പ് മെസേജുകളും പിൻ ചെയ്തുവെക്കാം; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
ഉപയോക്താക്കൾക്ക് 30 ദിവസം വരെ ഗ്രൂപ്പ് ചാറ്റിന്റെ മുകളിൽ മെസേജ് പിൻ ചെയ്തു വെക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത
ഇനി വാട്‌സ്ആപ്പ് ചാറ്റ് മെസേജുകൾ ഇഷ്ടാനുസരണം പിൻ ചെയ്തു വെക്കാം. ഉപയോക്താക്കൾക്ക് 30 ദിവസം വരെ ഗ്രൂപ്പ് ചാറ്റിന്റെ മുകളിൽ മെസേജ് പിൻ ചെയ്തു വെക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ വാട്‌സ് ആപ്പ് ബീറ്റാ വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്.
പിൻ ചെയ്തു വെക്കേണ്ട മെസേജ് ദീർഘ നേരം പ്രസ് ചെയ്യ്താൽ പിൻ ഓപ്ഷൻ ദൃശ്യമാവുകയും ഇത് തിരഞ്ഞെടുത്ത് മെസേജ് ചാറ്റ് വിൻഡോയുടെ മുകളിൽ പിൻ ചെയ്യാൻ സാധിക്കുകയും ചെയ്യും. മെസേജ് എത്രസമയത്തേക്ക് പിൻ ചെയ്തു വെക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനാകും. 24 മണികൂർ, ഏഴ് ദിവസം, 30 ദിവസം എന്നിങ്ങനെയാണ് സമയക്രമം ലഭ്യമാവുക. അതേസമയം, ചാറ്റലിസ്റ്റിന് മുകളിൽ പിൻ ചെയ്ത മെസേജുകൾ ഉപയോക്താക്കൾക്ക് ഏതു സമയവും അൺപിൻ ചെയ്യാൻ സാധിക്കും.
കഴിഞ്ഞദിവസം ലോക്ക്ഡ് ചാറ്റ് ഫോൾഡറുകൾക്ക് ഇഷ്ടപ്പെട്ട പാസ്‌വേർഡ് തിരഞ്ഞെടുക്കാൻ സാധിക്കുന്ന സീക്രട്ട് കോഡ് ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വാട്സ് ആപ്പിന്റെ സെർച്ച് ബാറിൽ ഈ സീക്രട്ട് കോഡ് എന്റർ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ലോക്ക്ഡ് ചാറ്റുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഇത്തരത്തിൽ ഒരു സീക്രട്ട് കോഡ് ഉപയോഗിക്കുന്നതിലൂടെ ഈ അക്കൗണ്ട് ഉപയോഗിക്കുന്ന ഏത് ഡിവൈസുകളിൽ നിന്നും ചാറ്റുകൾ ലോക്ക് ചെയ്യാൻ സാധിക്കും. വാട്‌സ് ആപ്പ് ബിറ്റാ വേർഷനിൽ ലഭ്യമാകുന്ന ഈ ഫീച്ചർ ഉടൻ എല്ലാവർക്കും ലഭ്യമാകുമെന്നാണ് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.