ഓപോ A16; കയ്യിലൊതുങ്ങുന്ന വിലയില്‍ ഒരു സ്മാര്‍ട് ഫോണ്‍
ആമസോണിലും ഓഫ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്
ഓപോയില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലായ ഓപോ A16 ഇന്ത്യയില്‍ പുറത്തിറക്കി. ആമസോണിലും ഓഫ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 13,990 രൂപയാണ് വില. ക്രിസ്റ്റല്‍ ബ്ലാക്ക്, പേള്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഓപ്പോ എ16 ഉപയോക്താക്കളിലേക്ക് എത്തുന്നത്.
റെക്ടാംഗുലര്‍ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ മൂന്ന് ക്യാമറകളാണ് ഉള്ളത്. പിന്നിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഓപ്പോ എ16ന്‍റെ സവിശേഷതയാണ്. ഡ്യൂഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് എ16നുള്ളത്. ഒക്ട-കോർ മീഡിയടെക് ഹീലിയോ ജി 35 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. ചിപ്പ്സെറ്റ് 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോഡിയാക്കിയിരിക്കുന്നു.
സെൽഫികൾക്കായി 8 മെഗാപിക്സൽ ഷൂട്ടർ ഉണ്ട്. കൂടാതെ, 5000 എം.എ.എച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 190 ഗ്രാമാണ് ഫോണിന്‍റെ ഭാരം. 720x1600 പിക്സൽ റെസല്യൂഷനോടു കൂടിയ 6.52 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഓപ്പോ എ 16 യിൽ ഉള്ളത്. 269 പിപി പിക്‌സൽ ഡെൻസിറ്റി, 480 നിറ്റ്സ് പീക്ക് തെളിച്ചം, 60 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഇതിനെ പിന്തുണക്കുന്നു.
4 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ഫോണിനെ കണക്ടിവിറ്റി ഓപ്ഷൻസ്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്‍റ് സ്കാനറും ഫെയ്സ് അൺലോക്ക് പിന്തുണയും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.