999 രൂപ മുതലുള്ള ഇയര്‍ബഡുകളുമായി പിട്രോണ്‍
ഇതിനു പുറമെ കമ്പനി ഡെഡിക്കേറ്റഡ് ഗെയിമിംഗ് ഇയർബഡ്സും പുറത്തിറക്കിയിട്ടുണ്ട്
ഇന്ത്യന്‍ ഡിജിറ്റല്‍ ലൈഫ്സ്‌റ്റൈലും ഓഡിയോ ആക്സസറീസ് ബ്രാന്‍ഡുമായ പിട്രോണ്‍ പുതിയ ഇയര്‍ബഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിനു പുറമെ കമ്പനി ഡെഡിക്കേറ്റഡ് ഗെയിമിംഗ് ഇയർബഡ്സും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് ട്രൂ വയർലെസ് ഇയർഫോണുകളും വിപണിയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.
മികച്ച ശബ്ദ ഗുണമേന്‍മ, ആകർഷകമായ ഡിസൈന്‍ എന്നിവയാണ് പുതിയ ഇയര്‍ബഡുകളുടെ പ്രത്യേകത. ഇതോടൊപ്പം, കമ്പനി ബാസ്ബഡ്സ് ലൈറ്റ് v2, ബാസ്ബഡ്സ് ഡ്യുവോ v'21, ബാസ്പോഡ്സ് ANC 992 ഇയർബഡുകൾ എന്നിവയും പുറത്തിറക്കി. നാല് ഇയര്‍ഫോണുകളും മിതമായ വിലയില്‍ ആമസോണില്‍ ലഭ്യമാണ്. ബാസ്ബഡ്സ് ഡ്യുവോ v'21 TWS ഇയർബഡുകൾ 999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ബാസ്ബഡ്സ് ലൈറ്റ് v2 ന് 1,099 രൂപയാണ് വില. ബാസ്പോഡ്സ് ANC 992 ന് 1,699 രൂപയും ബാസ്ബഡ്സ് ജേഡ് 1,599 രൂപയ്ക്കും ലഭ്യമാണ്.
''ഒരു ട്രൂ വയർലെസ് ഇയർബഡിൽ ഞങ്ങളുടെ ഉപഭോക്താക്കൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾ ശ്രദ്ധയോടെ കേട്ടു. പുതിയ ഇയര്‍ബഡുകള്‍ ഹൈടൈക് സവിശേഷതകളോടു കൂടിയതു മാത്രമല്ല ഇതിന്‍റെ വില ഉപയോക്താക്കള്‍ക്ക് താങ്ങാനാവുന്നതുമാണെന്ന്'' പിട്രോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ അമീന്‍ ഖ്വാജ പറഞ്ഞു. ബാസ്ബഡ്സ് ജേഡ് 40 മണിക്കൂർ പ്ലേടൈം വാഗ്ദാനം ചെയ്യുന്നുണ്ട്. 300 എം.എ.എച്ച് ചാർജിംഗ് കേസും 60 എംഎം അൾട്രാ ലോ ലേറ്റൻസിയും ഇതിനൊപ്പമുണ്ട്. വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഗെയിമിംഗ് ഇയർബഡുകൾ ഇവയാണെന്നും ഇതിന്‍റെ ഭാരം 4 ഗ്രാം മാത്രമാണെന്നും കമ്പനി വ്യക്തമാക്കുന്നു.
പിട്രോണിന്‍റെ മറ്റൊരു സ്റ്റൈലിഷ് ഇയര്‍ബഡാണ് ബാസ്ബഡ്സ് ലൈറ്റ് V2. ശക്തമായ സൂപ്പർ കോംപാക്റ്റ് 400 എം.എ.എച്ച് ചാർജിംഗ് കേസ് ഉപയോഗിച്ച് 20 മണിക്കൂർ സംഗീതവും വിനോദവും ടോക്ക് ടൈമും ഇയർബഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ബാസ്ബഡ്സ് ഡ്യുവോ v'21 ആണ് കമ്പനി പുറത്തിറക്കിയ ഏറ്റവും വിലകുറഞ്ഞ ഇയർബഡുകൾ. ഇതിന് 999 രൂപയാണ് വില.