ഇന്ന് അവസാന ദിനം: ജിയോയുടെ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ വർധിക്കും
വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചതെന്നാണ് കമ്പനിയുടെ അവകാശവാദം. 20 ശതമാനമാണ് ജിയോയുടെ നിരക്ക് വര്‍ധന. നിലവിലുള്ള 75 രൂപയുടെ പ്ലാന്‍ 91 രൂപയായി വര്‍ധിക്കും.
എയർടെൽ, വിഐ(വോഡഫോൺ-ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുകയാണ്. ഇതോടെ രാജ്യത്തെ മുൻനിര ടെലകോം കമ്പനികളൊക്കെ തങ്ങളുടെ താരീഫുകൾ വർധിപ്പിച്ചുകഴിഞ്ഞു. എയർടെലും വിഐയുമെല്ലാം ഇതിനകം തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചുകഴിഞ്ഞു. നാളെ മുതൽ(ഡിസംബർ ഒന്ന്) ജിയോയും നിരക്ക് വർധിപ്പിക്കും. ഇന്നാണ് പഴയ നിരക്കിൽ റീ ചാർജ് ചെയ്യാനുള്ള അവസാന ദിവസം.
വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചതെന്നാണ് കമ്പനിയുടെ അവകാശവാദം. 20 ശതമാനമാണ് ജിയോയുടെ നിരക്ക് വര്‍ധന. നിലവിലുള്ള 75 രൂപയുടെ പ്ലാന്‍ 91 രൂപയായി വര്‍ധിക്കും. 129 രൂപയുടെ പ്ലാന്‍ 155 രൂപയാവും. 399 രൂപയുടെ പ്ലാന്‍ 479 രൂപയാവും. 1299 രൂപയുടെ പ്ലാന്‍ 1559 രൂപയാവും 2399 രൂപയുടെ പ്ലാന്‍ 2879 രൂപയാവും.
ഡാറ്റ ടോപ്പ് അപ്പുകള്‍ 61 രൂപയ്ക്ക് ആറ് ജിബി (നേരത്തെ 51 രൂപ ), 121 രൂപയ്ക്ക് 12 ജിബി ( നേരത്തെ 101 രൂപ ), 301 രൂപയ്ക്ക് 50 ജിബി (നേരത്തെ 251 രൂപ ) എന്നിങ്ങനെ വര്‍ധിക്കും. വോഡഫോണ്‍ ഐഡിയയേക്കാളും എയര്‍ടെലിനേക്കാളും ലാഭകരമായ ചില ഓഫറുകള്‍ ജിയോയിലുണ്ട്. ചില ജനപ്രിയ പ്ലാനുകള്‍ താരതമ്യം ചെയ്ത് നോക്കാം. 155 രൂപയുടെ പ്ലാനില്‍ ജിയോ ഒരു മാസത്തേക്ക് രണ്ട് ജിബി ഡാറ്റ നല്‍കുന്നു. ഇതേ ഡാറ്റാ പ്ലാനിന് എയര്‍ടെലിലും വോഡഫോണ്‍ ഐഡിയയിലും 179 രൂപയാണ് വില.
219 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ യാണ് എയര്‍ടെലും, വിയും നല്‍കുന്നത്. ഇതേ പ്ലാനിന് ജിയോയില്‍ 179 രൂപയാണ് വില. എന്നാല്‍ ജിയോയുടെ പ്ലാനിന് 24 ദിവസമാണ് വാലിഡിറ്റി. 1.5 ജിബി ഡാറ്റ പ്ലാനിന് 249 രൂപയാണ് എയര്‍ടെലും, വിയും ഈടാക്കുന്നത്. ഇതേ ഡാറ്റാ പ്ലാനിന് ജിയോയില്‍ 239 രൂപയാണ് വില. രണ്ട് ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്ന പ്ലാനിന് 299 രൂപയാണ് ജിയോയില്‍. വോഡഫോണ്‍ ഐഡിയയും എയര്‍ടെലും 359 രൂപയാണ് ഈടാക്കുക.
എയർടെലിന്റെ പുതിയ നിരക്കുകൾ
ജനപ്രിയ പ്രതിമാസ പ്ലാനുകൾക്ക് കുറഞ്ഞത് 50 രൂപയെങ്കിലും എയർടെൽ ഉപയോക്താക്കൾക്ക് ഇനി അധികമായി നൽകേണ്ടി വരും. 56 ദിവസവും 84 ദിവസവും കാലാവധിയുള്ള പ്ലാനുകൾക്ക് കുറഞ്ഞത് യഥാക്രമം 479 രൂപയും 455 രൂപയും നൽകേണ്ടി വരും. ടോപ് അപ്പ് പ്ലാനുകളുടെ നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. 48 രൂപയുടെ ടോപ് അപ്പിന് ഇനി 58 രൂപയാകും നൽകേണ്ടി വരിക. 98 രൂപയുടെ ടോപ് അപ്പിന്റെ നിരക്ക് 118 രൂപയായും 251 രൂപയുടെ ടോപ് അപ്പിന്റെ നിരക്ക് 301 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.
നിരക്ക് വർദ്ധനയെത്തുടർന്ന് 28 ദിവസത്തെ കാലാവധിയുള്ള 75 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന് ഇനി 99 രൂപ നൽകേണ്ടി വരും. 149 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന്റെ നിരക്ക് 179 രൂപയായും, 219 രൂപയുടെ പ്ലാൻ 265 രൂപയായും, 249 രൂപയുടെയും 298 രൂപയുടെയും പ്രീപെയ്‌ഡ് പ്ലാനുകൾ യഥാക്രമം 299 രൂപയായും 359 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. 56 ദിവസത്തെ കാലാവധിയുള്ള പ്രീപെയ്‌ഡ് പ്ലാനുകൾക്ക് ഇനി 479 രൂപയും 549 രൂപയുമാണ് നൽകേണ്ടി വരിക. അവയുടെ മുമ്പത്തെ നിരക്കുകൾ യഥാക്രമം 399 രൂപയും 449 രൂപയുമായിരുന്നു.
84 ദിവസത്തെ കാലാവധിയുള്ള എയർടെൽ പ്ലാനുകൾക്ക് ഇനി കുറഞ്ഞത് 455 രൂപയാണ് നൽകേണ്ടി വരിക. 598 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 719 രൂപയായും 698 രൂപയുടെ പ്ലാൻ 839 രൂപയുമായി ഉയർന്നിട്ടുണ്ട്. വാർഷിക പ്ലാനുകളുടെ കാര്യത്തിൽ, 365 ദിവസത്തെ കാലാവധി ഉണ്ടായിരുന്ന 1,498 രൂപയുടെ പ്ലാനിന്റെ നിരക്ക് 1,799 രൂപയായും 2,498 രൂപയുടെ പ്ലാനിന്റെ നിരക്ക് 2,999 രൂപയായും വർദ്ധിപ്പിച്ചിരിക്കുന്നു.
പുതിയ വി ഐ പ്രീപെയ്ഡ് പ്ലാനുകൾ
28 ദിവസത്തെ കാലാവധിയുള്ള ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 99 രൂപയാണ്. ഈ പ്ലാനിന് മുമ്പ് ഈടാക്കിയിരുന്നത് 75 രൂപയായിരുന്നു. അൺലിമിറ്റഡ് വോയ്‌സ് ആൻഡ് ഡാറ്റ പ്രീപെയ്‌ഡ് വിഭാഗത്തിൽ 149 രൂപയുടെ പ്ലാൻ ഇനി മുതൽ 179 രൂപയ്ക്കാണ് ലഭ്യമാവുക. മുമ്പ് 219 രൂപയ്ക്ക് ലഭ്യമായിരുന്ന പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 269 രൂപയായും 249 രൂപയുടെ പ്ലാൻ 299 രൂപയായും 299 രൂപയുടെ പ്ലാൻ 359 രൂപയായും വർദ്ധിപ്പിച്ചു. 379 രൂപയ്ക്ക് ലഭ്യമായിരുന്ന പ്ലാനിന്റെ നിലവിലെ നിരക്ക് 459 രൂപയാണ്. നിരക്ക് വർദ്ധനയോടെ 399 രൂപയുടെ പ്ലാനിന് 479 രൂപയും 449 രൂപയുടെ പ്ലാനിന് 539 രൂപയുമാണ് വി ഐ ഉപയോക്താക്കൾക്ക് നൽകേണ്ടി വരിക.
ഈ പ്രീപെയ്ഡ് പ്ലാനുകളെല്ലാം പരിധികളില്ലാത്ത സൗജന്യ വോയ്‌സ് കോളിങ് സേവനവും ദിവസേന 100 സൗജന്യ എസ് എം എസ് സേവനവും നൽകുന്നുണ്ട്. എന്നാൽ, കാലാവധിയുടെ കാര്യത്തിൽ വ്യത്യാസങ്ങളുണ്ട്. മുമ്പ് 699 രൂപയ്ക്ക് ലഭ്യമായിരുന്ന വി ഐ പ്രീപെയ്ഡ് പ്ലാനിന് ഇനി 839 രൂപയാകും നൽകേണ്ടി വരിക. 365 ദിവസത്തെ കാലാവധിയുള്ള വാർഷിക പ്ലാനുകളുടെ കാര്യത്തിലും നിരക്ക് വർദ്ധനവ് ബാധകമാണ്. 1,499 രൂപയുടെ പ്ലാനിന് 1,799 രൂപയും 2,399 രൂപയുടെ പ്ലാനിന് 2,899 രൂപയുമാകും ഇനി ഉപയോക്താക്കൾക്ക് നൽകേണ്ടി വരിക.