ക്രോമിലെ ഡൈനോസര്‍ ഗെയിം കളിക്കാനായി റോബോര്‍ട്ടിനെ നിര്‍മിച്ചു; ഗൂഗിള്‍ ഇന്‍റര്‍വ്യൂവിന് വിളിച്ചെന്ന് യുവാവ്

ആർഡ്വിനോയും മൈക്രോ കൺട്രോളറുമാണ് ഈ ഉപകരണത്തിന്റെ പ്രോഗ്രാമിംഗിനായി ഉപയോഗിച്ചത്

Update: 2023-05-02 09:29 GMT
Advertising

ഗൂഗിൾ ക്രോമിലെ ഡൈനോസർ ഗെയിം കളിക്കാത്തവർ ചുരുക്കമായിരിക്കും. ഇന്റർനെറ്റ് കട്ടാകുമ്പോഴാണ് സാധാരണ് ഗെയിം സ്‌ക്രീനിൽ തെളിഞ്ഞുവരുന്നതെങ്കിലും പ്രത്യേകം സർച്ച് ചെയ്തും ഈ ഗെയിം കളിക്കാനാകും.

എന്നാൽ ഈ ഗെയിം കളിക്കാൻ എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ് ഒരു യുവാവ്. സോഫ്റ്റ്‌വെയർ എഞ്ചിനിയറായ അക്ഷയ് നരിസെട്ടിയാണ് താൻ കണ്ടെത്തിയ പുതിയ സംവിധാനത്തിന്റെ വീഡിയോ പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വീഡിയോ ഷെയർ ചെയ്തത്. ഈ വീഡിയോ വൈറലായതോടെ ഗൂഗിൾ തന്നെ ഇന്റർവ്യൂവിനായി ക്ഷണിച്ചെന്നും അക്ഷയ് പറയുന്നു.



ക്ലാസിക് ഡൈനോ ഗെയിമിന്റെ ഏറ്റവും ലളിതമായ ഒരു ഹാക്കിംഗാണ് ഇദ്ദേഹം അവതരിപ്പിച്ചത്. വീഡിയോ ലിങ്ക്ഡ്ഇന്നിൽ വൈറലായിരുന്നു. അങ്ങനെയാണ് ഗൂഗിളിൽ നിന്നും അവസരമെത്തിയത്. കീബോർഡിലെ സ്‌പേസ് ബാർ അമർത്താൻ ഒരു പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് അക്ഷയ് ഡൈനോ ഗെയിം ഈസിയായി കളിച്ചത്.


ആർഡ്വിനോയും മൈക്രോ കൺട്രോളറുമാണ് ഈ ഉപകരണത്തിന്റെ പ്രോഗ്രാമിംഗിനായി ഉപയോഗിച്ചത്. ഇങ്ങനെ 300 പോയിന്റു വരെ വിജയ്ക്കാൻ അക്ഷയ്ക്കായി. കുറച്ചുനാൾ മുമ്പാണ് അക്ഷയ് വീഡിയോ പങ്കുവെച്ചത്. ഏഴ് ലക്ഷത്തോളം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News